|    Jan 19 Thu, 2017 10:09 am

സായാഹ്‌ന ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

Published : 20th October 2016 | Posted By: SMR

കല്‍പ്പറ്റ: മീനങ്ങാടി പോളിക്ലിനിക്ക് കോളജില്‍ 2016-2017 വര്‍ഷത്തേക്കുള്ള സായാഹ്‌ന ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ് എന്നീ ബാച്ചുകളിലേക്കാണ് ഈ വര്‍ഷം പ്രവേശനം നടത്തുന്നതെന്ന് കോളജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ്എസ്എല്‍സി യോഗ്യതയുള്ളവരും 2016 ജൂണ്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം. റഗുലര്‍ പഠനത്തിന് അവസരം ലഭിക്കാത്തവര്‍ക്കും നിലവില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തുടര്‍ന്ന് പഠിക്കുന്നതിനും ഉദ്യോഗക്കയറ്റം നേടുന്നതിനും സായാഹ്‌ന ഡിപ്ലോമാ കോഴ്‌സ് സഹായകമാവും. തിങ്കള്‍ മുതല്‍ ശനി വരെ വൈകീട്ട് അഞ്ചുമുതല്‍ രാത്രി ഒമ്പതു വരെയാണ് അധ്യയന സമയം. രണ്ട് ബ്രാഞ്ചിലുമായി 120 സീറ്റുകളിലാണ് ഈ വര്‍ഷത്തെ പ്രവേശനം. ഓരോ പ്രോഗ്രാമിനും അഞ്ചു സീറ്റ് വീതം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിപാര്‍ട്ട്‌മെന്റ് ക്വാട്ടയിലും അഞ്ചു സീറ്റ് വീതം അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡ്, കോര്‍പറേഷന്‍ എന്നിവയിലെ ജീവനക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936 247420, 9744812288. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പാര്‍വതി ഭാസ്‌കര്‍, പി കെ ജയന്‍, ബേബി വര്‍ഗീസ്, ഷജീര്‍ റഹ്മാന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക