|    Jul 17 Tue, 2018 11:31 am
FLASH NEWS

സാമ്പ്രദായിക മുന്നണികളുടെ സംഘപരിവാര ദാസ്യവേലയ്ക്ക് കടിഞ്ഞാണിടുമെന്ന് എസ്ഡിപിഐ

Published : 23rd September 2017 | Posted By: fsq

 

വേങ്ങര: കേരളത്തിലെ ഇടത് വലത് മുന്നണികള്‍ സ്വീകരിക്കുന്ന സംഘപരിവാര ദാസ്യവേലക്ക് വേങ്ങരയില്‍ കടിഞ്ഞാണിടുമെന്ന് എസ്.ഡി.പി.ഐ. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ അഡ്വ. കെ സി നസീറിന്റെ സ്ഥാനാര്‍ഥിത്വം  പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചരണ അജണ്ടകള്‍ മാറ്റേണ്ടി വന്ന അവസ്ഥയിലാണ് മുന്നണികളെന്നും പാര്‍ട്ടി നേതൃത്വം പറഞ്ഞു. സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ വിവരിച്ച് ഇടതും ഇടത് ഭരണത്തിന്റെ ദുഷ്ടതകള്‍ ലാക്കാക്കി യു.ഡി.എഫും തിരഞ്ഞെടുപ്പ് കരുനീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇരുമുന്നണികളുടെയും തിരഞ്ഞെടുപ്പ് അജണ്ടകളെ തകിടംമറിച്ച് എസ്.ഡി.പി.ഐ രംഗത്തെത്തിയത്.സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇരുമുന്നണികളും ആശയക്കുഴപ്പത്തിലായിരിക്കെ വിജ്ഞാപനത്തിന്റെ തൊട്ടുമുന്നത്തെ ദിവസം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ഗോദയിലിറങ്ങിയ എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പില്‍ സംഘപരിവാര ദാസ്യവേലക്കെതിരെ ശക്തമായ പ്രചരണം നടത്തുമെന്നു പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഭരണനേട്ട കോട്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം ആര്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ മാത്രമാണുള്ളതെന്ന പ്രചരണമാണ് ഇടതും സി.പി.എമ്മും നടത്തിയത്. ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംഘപരിവാരത്തിനെതിരായ നിലപാടുകള്‍ മാത്രമാണ് പ്രഖ്യാപിച്ചത്. ഇടത് ഭരണത്തിലെ ദുഷ്ടതകള്‍ ആയുധമാക്കാനുറച്ച മുസ്്‌ലിംലീഗും യുഡിഎഫുമാകട്ടെ ന്യൂനപക്ഷവേട്ടയും മുസ്്‌ലിംപീഡനവും ചര്‍ച്ച ചെയ്താണ് കണ്‍വന്‍ഷന്‍ നടത്തിയത്.അതെ സമയം, കാസര്‍കോഡ് റിയാസ് മൗലവി വധം, കൊടിഞ്ഞി ഫൈസല്‍ വധം, ഡോ.ഹാദിയ കേസ്, ഇസ്ലാമിക പ്രബോധകര്‍ക്കെതിരെ നടന്ന ആര്‍.എസ്.എസ് ആള്‍ക്കൂട്ട ആക്രമങ്ങള്‍ തുടങ്ങി സംഘപരിവാരം നടത്തുന്ന വിദ്വേഷ, വിധ്വംസക രാഷ്ട്രീയത്തിനെതിരെ ഇരുമുന്നണികളും സ്വീകരിക്കുന്ന നിസ്സംഗതയും സംഘപരിവാര വിധേയത്വവും ആയുധമാക്കി എസ്ഡിപിഐ നടത്തുന്ന പ്രചരണം ന്യൂനപക്ഷങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസം പകരുന്നുണ്ട്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനോടെ പരസ്യപ്രചരണത്തിന് തുടക്കം കുറിച്ച എസ്.ഡി.പി.ഐ ന്യൂനപക്ഷ നിലനില്‍പിനായുള്ള പോരാട്ടമാണ് നടത്തുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss