|    Dec 16 Sun, 2018 12:12 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സാമ്പത്തിക സഹായം: യുഎഇയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും

Published : 25th August 2018 | Posted By: kasim kzm

കബീര്‍ എടവണ്ണ

ദുബയ്: രൂക്ഷമായ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന മലയാളികള്‍ക്ക് യുഎഇ നല്‍കുന്ന സാമ്പത്തിക സഹായത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം താമസിയാതെ ഉണ്ടാകുമെന്ന് റിപോര്‍ട്ട്. ഒരാഴ്ചത്തെ ഈദ് അവധി കഴിഞ്ഞ് നാളെയാണ് യുഎഇയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ തുറക്കുന്നത്. താമസിയാതെ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാവുമെന്നാണ് രാജ്യത്തെ വിവിധ ഔദ്യോഗിക സന്നദ്ധ സംഘടനകള്‍ നല്‍കുന്ന വിശദീകരണം.
രാജ്യത്തെ സന്നദ്ധ സംഘടകളായ റെഡ് ക്രെസന്റ് സൊസൈറ്റി കേരളത്തിലേക്ക് പ്രത്യേകമായി തന്നെ ഫണ്ട് സ്വരൂപിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിലേക്ക്് ഒരു കൈ സഹായം എന്ന പേരില്‍ എസ്എംഎസ് വഴി 10,50,100,200 ദിര്‍ഹവും ഓണ്‍ലൈന്‍ രൂപത്തിലുമാണ് ഈ സംഘടന പണം സ്വരൂപിച്ച് കൊണ്ടിരിക്കുന്നത്.
മറ്റൊരു പ്രമുഖ സംഘടനയായ ദാര്‍ അല്‍ബിര്‍റ് സൊസൈറ്റി ദുബയ്, അജ്മാന്‍, റാസല്‍ ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ള ഷോപ്പിങ് മാളുകള്‍ വഴിയും നേരിട്ടുമാണ് പണം സ്വരൂപിക്കുന്നത്. ഈ സംഘടന സ്വരൂപിച്ച പണത്തില്‍ നിന്നും താല്‍ക്കാലിക ആശ്വാസമായ 12 കോടി രൂപ യുഎഇയിലെ നയതന്ത്ര കാര്യാലയം വഴി ഉടനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കയക്കും. കേന്ദ്ര സര്‍ക്കാര്‍ വിദേശ സഹായം ആവശ്യമില്ലെന്ന് പറയുന്നുണ്ടെങ്കിലും ആയിരങ്ങളാണ് കേരള ഫണ്ടിലേക്ക് ഇപ്പോഴും പണം നിക്ഷേപിക്കുന്നത്.
രാജ്യത്തെ പൗരന്‍മാരും വിദേശികളും മലയാളികളുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ്. അതിനാല്‍ തന്നെ അവര്‍ക്ക് പ്രിയപ്പെട്ട സമൂഹത്തിന്് സംഭവിച്ച ദുരിതം തങ്ങളുടേതായിട്ടാണ് യുഎഇയിലെ ജനങ്ങള്‍ കാണുന്നത്. അത് കൊണ്ട് തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം വേണ്ട എന്ന് പറഞ്ഞിട്ടും സഹായം ഒഴുകുന്നത്്.
റെഡ് ക്രസന്റിന്റെ നേതൃത്വത്തിലാണ് കേരളത്തിലേക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ദേശീയ സമിതി തന്നെ രൂപീകരിച്ചിരുന്നത്. തങ്ങളുടെ രാജ്യത്തിന്റെ വികസനത്തിന് മുഖ്യ പങ്ക് വഹിച്ച മലയാളികള്‍ കഷ്ടപ്പെടുമ്പോള്‍ അവരെ സഹായിക്കേണ്ടത് ധാര്‍മ്മിക ബാധ്യതയാണന്ന് യുഎഇ ഭരണാധികാരികള്‍ വ്യക്തമാക്കിയിരുന്നു. നിസ്സഹായരായ മലയാളികളെ സഹായിക്കാന്‍ തടസ്സം നില്‍ക്കുന്നത് നയതന്ത്ര തലത്തിലും ഇരു രാജ്യങ്ങളുമായുള്ള ചരിത്രപരമായ സൗഹൃദ ബന്ധത്തിലും കോട്ടം സംഭവിക്കുമെന്നതിനാലും ഇത്തരം സഹായത്തിന് തടസ്സം ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളുടെയും അപ്രീതിക്കും സഹായം തടയുന്നത് കാരണമാവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss