|    Nov 18 Sun, 2018 11:52 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘സാമ്പത്തിക സംവരണം: വിധി സര്‍ക്കാര്‍ അട്ടിമറിക്കുന്നു’

Published : 4th November 2018 | Posted By: kasim kzm

ആലപ്പുഴ: സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ച ശബരിമല യുവതീപ്രവേശം നടപ്പാക്കാന്‍ ആര്‍ജവം കാട്ടുന്ന സര്‍ക്കാര്‍ അതേ കോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ സാമ്പത്തിക സംവരണം പാടില്ലെന്ന വിധി കൗശലപൂര്‍വം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിസന്ധി തരണം ചെയ്യാന്‍ മാധ്യമശ്രദ്ധ തിരിച്ചുവിടുന്നതിനു വേണ്ടി ബന്ധപ്പെട്ടവര്‍ തമ്മില്‍ ഒരു അന്തര്‍ധാര നിലനില്‍ക്കുന്നു.
ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതു പിന്നാക്ക ജനതയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരില്‍ 96 ശതമാനം മുന്നാക്കക്കാരാണ്. വീണ്ടും 10 ശതമാനം സംവരണം നല്‍കുന്നത് സാമൂഹിക നീതിയോടുള്ള വെല്ലുവിളിയും പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയുമാണ്. ഭരണഘടന നല്‍കിയ സംവരണം അട്ടിമറിച്ച് പിന്നാക്കക്കാരുടെ അവകാശം കവരുന്നതിനെ ജനാധിപത്യ രീതിയിലും നിയമപരമായും നേരിടും. സാമ്പത്തിക സംവരണ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം തുടങ്ങുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss