|    May 24 Thu, 2018 6:50 am
FLASH NEWS

സാമ്പത്തിക സംവരണം എതിര്‍ക്കപ്പെടേണ്ടത്: എസ്ഡിപിഐ

Published : 20th December 2017 | Posted By: kasim kzm

കോഴിക്കോട്:  മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സാമ്പത്തിക സംവരണം എതിര്‍ക്കപ്പെടേണ്ടതു തന്നെയെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിആഹ്വാന പ്രകാരം കേരളത്തിലെ എല്ലാ കലക് ടറേറ്റുകള്‍ക്ക് മുന്നിലും സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയുടെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പിന്നാക്കാവസ്ഥ താ ല്‍കാലികം മാത്രമാണ്. ജാതീയതയാകട്ടെ ശാശ്വതവും. അതുകൊണ്ടാണ് ജാതീയതയെ ഉന്മൂലം ചെയ്യാനുള്ള പരിഹാരമെന്ന നിലയില്‍ സംവരണം ഭരണഘടനയിലുള്‍പ്പെടുത്തിയത് അദ്ദേഹം പറഞ്ഞു. ധര്‍ണയുടെ മുന്നോടിയായി  കളക്ടറേറ്റു മാര്‍ച്ചില്‍ ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി.ധര്‍ണയില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. അംബേദ്കര്‍ ധര്‍മ പരിപാലന സംഘം (എഡിപിഎസ്) സംസ്ഥാന ജനറല്‍ സിക്രട്ടറി ജോണ്‍സണ്‍ നെല്ലിക്കുന്ന്, പോപുലര്‍ ഫ്രണ്ട് ജില്ല പ്രസിഡന്റ് കെ കെ കബീര്‍, എസ്ഡിടിയു ജില്ലാ പ്രസിഡന്റ്  കബീര്‍ തിക്കോടി, വിമണ്‍ ഇന്ത്യ മൂവ്—മെന്റ് ജില്ലാ ജനറല്‍ സിക്രട്ടറി കെ കെ ഫൗസിയ, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ല കമ്മിറ്റി അംഗം യാസിം മുഹമ്മദ്,  എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജനറല്‍ സിക്രട്ടറി നജീബ് അത്തോളി, വൈസ് പ്രസിഡന്റ് എഞ്ചിനിയര്‍ എം എ സലീം, ജില്ലാ കമ്മിറ്റി അംഗം റസാഖ് കാരന്തൂര്‍  സംസാരിച്ചു. പ്രതിഷേധ മാര്‍ച്ചിന് ജില്ലാ സെക്രട്ടറി സലീം കാരാടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം അഹമ്മദ് മാസ്റ്റര്‍, ഇ നാസര്‍, ഫിര്‍ഷാദ് കമ്പിളിപറമ്പ്,  വി എ മജീദ്, ഇ കെ മുഹമ്മദ്, അബ്ദുല്‍ ഖയ്യൂം, വി കുഞ്ഞമ്മദ്, മാകൂല്‍ റസാഖ്, റഫീഖ് മാസ്റ്റര്‍ മത്തത്ത്, റഊഫ് കുറ്റിച്ചിറ, സാദിഖ് കല്ലട കണ്ടി, വാഹിദ് ചെറുവറ്റ, എന്‍ അബ്ദുള്ള മാസ്റ്റര്‍, ഗഫൂര്‍ വെള്ളയില്‍, കെ ജലീല്‍ സഖാഫി, റഷീദ് പൊറ്റമ്മല്‍, ഹുസൈന്‍ മണക്കടവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss