|    Oct 19 Thu, 2017 7:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയും

Published : 12th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഈ സാമ്പത്തികവര്‍ഷം അവസാനത്തോടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 6.75 മുതല്‍ 7.5 വരെയുള്ള നിരക്കിലേക്ക് എത്തിക്കുക കഠിനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ ഫലം. രൂപയുടെ മൂല്യവര്‍ധന, കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, ജിഎസ്ടി നടപ്പാക്കുമ്പോഴുള്ള സ്ഥിതിമാറ്റ വെല്ലുവിളികള്‍ തുടങ്ങിയവയാണ് വളര്‍ച്ചാനിരക്ക് കൈവരിക്കുന്നതിന് തടസ്സമെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആദ്യമായാണ് സര്‍ക്കാര്‍ വര്‍ഷത്തിന്റെ മധ്യത്തില്‍ സാമ്പത്തിക സര്‍വേ റിപോര്‍ട്ട് പുറത്തുവിടുന്നത്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനുള്ള നീക്കം ആശങ്കയുണ്ടാക്കുന്നതാണെന്ന് റിപോര്‍ട്ട് പറയുന്നു. കാര്‍ഷിക വരുമാനത്തിലെ ഇടിവ്, ധാന്യേതര ഭക്ഷ്യവസ്തുക്കളുടെ വിലയിലെ ഇടിവ് തുടങ്ങിയവയും കാരണമാണ്. ടെലികമ്മ്യൂണിക്കേഷന്‍, ഊര്‍ജം തുടങ്ങിയ മേഖലകളിലും ഇടിവുണ്ടാകും. ജിഎസ്ടി നടപ്പാക്കിയത്, നോട്ട് നിരോധനത്തിന്റെ ഗുണഫലങ്ങള്‍, എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം തുടങ്ങിയവ ഗുണപരമായ കാര്യങ്ങളായും എടുത്തുപറയുന്നുണ്ട്. ജിഎസ്ടി വരുന്നതോടെ അവശ്യസാധന വിലയുടെ കാര്യത്തില്‍ കുറവും സന്തുലിതത്വവും ഉണ്ടാവുമെന്നാണ് കരുതുന്നത്. പഴയ നികുതി സംവിധാനത്തേക്കാള്‍ ഇതു ഗുണകരമാവുകയാണ് ചെയ്യുക. ഇരട്ട ബാലന്‍സ് ഷീറ്റ് വെല്ലുവിളി നേരിടുന്നതിന് സര്‍ക്കാര്‍ മികച്ച നടപടികള്‍ സ്വീകരിച്ചു. ഇത് വിപണിയിലെ ആത്മവിശ്വാസം ഉയര്‍ത്തി. ചെക്‌പോസ്റ്റുകള്‍ ഇല്ലാതായത് ഗതാഗതം സുഗമമാക്കിയെന്നും സര്‍വേ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക