|    Jul 17 Tue, 2018 7:26 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സാമ്പത്തിക മാന്ദ്യം: കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്ത്‌

Published : 29th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനാണെന്ന് ആവര്‍ത്തിച്ച് ബിജെപി മാര്‍ഗനിര്‍ദേശക് മണ്ഡല്‍ അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ.  അതേസമയം, യശ്വന്ത്  സിന്‍ഹയ്ക്ക് പിന്തുണയുമായി ശത്രുഘ്‌നന്‍ സിന്‍ഹ ഉള്‍പ്പെടെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി.ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം എന്‍ഡിഎ സര്‍ക്കാരിനാണെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. ഇക്കാര്യത്തില്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. സാമ്പത്തികനില തകര്‍ന്ന സാഹചര്യത്തില്‍ നോട്ട്‌നിരോധനം പോലുള്ള തീരുമാനങ്ങള്‍ പാടില്ലായിരുന്നു. ജിഎസ്ടി ധൃതിപിടിച്ചു നടപ്പാക്കേണ്ടിയിരുന്നില്ല.  പാര്‍ട്ടിയില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. നേതൃത്വം ഇഷ്ടപ്പെടാത്ത സത്യങ്ങള്‍ തുറന്നുപറയാന്‍ നേതാക്കള്‍ക്കു ഭയമാണ്. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം പറയാന്‍ വേദികളില്ലാത്തതിനാലാണ് പത്രത്തില്‍ എഴുതേണ്ടിവന്നത്. സുപ്രധാന വിഷയങ്ങളിലെ അഭിപ്രായം അറിയിക്കാന്‍ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും മോദി തയ്യാറായില്ലെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിന്‍ഹയ്ക്ക് പിന്തുണയുമായി മുതിര്‍ന്ന ബിജെപി നേതാവും ലോക്‌സഭാംഗവുമായ ശത്രുഘ്‌നന്‍ സിന്‍ഹയും ശിവസേനയും രംഗത്തെത്തി.  സിന്‍ഹയുടെ പരാമര്‍ശത്തെ തള്ളേണ്ട കാര്യമില്ലെന്നും ഇന്ത്യ കണ്ട ഏറ്റവും മികച്ച ധനമന്ത്രിമാരില്‍ ഒരാളാണ് അദ്ദേഹമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി. യശ്വന്തിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു പിന്നില്‍ വൃത്തികെട്ട കളിയുണ്ട്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ച് സര്‍ക്കാരിന് മുന്നില്‍ ഒരു കണ്ണാടി കാണിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss