|    Jul 26 Wed, 2017 6:05 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാര്‍ 1,800 കോടി കൂടി കടമെടുക്കുന്നു

Published : 10th May 2016 | Posted By: mi.ptk

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും വന്‍തുക കടമെടുക്കുന്നു. ഇന്നു നടക്കുന്ന കടപ്പത്രങ്ങളുടെ ലേലത്തിലൂടെ 1,800 കോടി സമാഹരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മുംബൈ ഫോര്‍ട്ടിലുള്ള റിസര്‍വ് ബാങ്ക് ഓഫിസിലാണ് ലേലം. റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിങ് സൊല്യൂഷ്യനായ ഇ-കുബേര്‍ സംവിധാനത്തിലൂടെ ഇലക്ട്രോണിക് രൂപത്തിലാണ് ലേലത്തിനുള്ള ബിഡുകള്‍ സമര്‍പ്പിക്കേണ്ടത്. മല്‍സരാധിഷ്ഠിത ബിഡുകള്‍ രാവിലെ 10.30 മുതല്‍ 12 വരെയും അല്ലാത്തവ രാവിലെ 10.30 മുതല്‍ 11.30 വരെയും സമര്‍പ്പിക്കാം. വികസന പദ്ധതികള്‍ക്കു പണം സമാഹരിക്കുന്നതിനാണ് കടപ്പത്രം പുറപ്പെടുവിക്കുന്നതെന്നു വിജ്ഞാപനത്തില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക