|    Jan 18 Wed, 2017 4:53 am
FLASH NEWS

സാമ്പത്തിക പ്രതിസന്ധി: പുതിയ സ്ഥാപനങ്ങളും തസ്തികകളും ഒഴിവാക്കും

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പുതിയ സ്ഥാപനങ്ങളും തസ്തികകളും ഒഴിവാക്കുമെന്ന് മന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യം പോലുള്ള ചില മേഖലകളില്‍ ആവശ്യമായ നിയമനവും സ്ഥാപനങ്ങളും ആരംഭിക്കുന്നതിന് ഇത് തടസ്സമാകില്ലെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ആരംഭിച്ച പ്രസംഗത്തില്‍ സംസ്ഥാനത്തെ സമ്പദ്ഘടനയുടെ മേല്‍ കരിമേഘങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന നികുതി വരുമാനത്തിലുണ്ടായ ഇടിവാണ് പ്രതിസന്ധിക്കു കാരണമെന്നും കഴിഞ്ഞ സര്‍ക്കാരിന് 2,3,900.68 കോടി രൂപ നികുതി പിരിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്നും ബജറ്റില്‍ വിമര്‍ശനം ഉന്നയിക്കുന്നു. നികുതി ഭരണത്തിലെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് വരുമാന തകര്‍ച്ചയുടെ മൂലകാരണം. ട്രഷറിയെ പിടിച്ചുനിര്‍ത്താന്‍ അനിവാര്യമായ പല ചെലവുകളും താല്‍ക്കാലികമായി മാറ്റിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. പെന്‍ഷന്‍ കുടിശ്ശിക 1074 കോടി, കരാറുകാര്‍ക്കുള്ള കുടിശ്ശിക 1632 കോടി തുടങ്ങി അടിയന്തിരമായി കൊടുത്തു തീര്‍ക്കേണ്ട ബാധ്യതകള്‍ 6302 കോടി രൂപയാണ്. ഈ ഞെരുക്കം അടുത്തവര്‍ഷവും തുടരുമെന്നും പുതിയ തസ്തികകളും സ്ഥാപനങ്ങളും ആരംഭിക്കുന്നതിന് ഇത് തടസ്സമാണെന്നുമാണ് മന്ത്രിയുടെ വാദം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക