|    Apr 23 Sun, 2017 5:24 pm
FLASH NEWS

സാമ്പത്തിക നൊബേല്‍ ഒലിവര്‍ ഹാര്‍ട്ടിനും ബെങ്റ്റ് ഹോസ്‌ട്രോമിനും

Published : 12th October 2016 | Posted By: SMR

സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ യുഎസ് ബ്രിട്ടിഷ് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. ഹാവഡ് സര്‍വകലാശാലയിലെ സാമ്പത്തിശാസ്ത്ര അധ്യാപകന്‍ ഒലിവര്‍ ഹാര്‍ട്ടിനും മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ബെങ്റ്റ് ഹോസ്‌ട്രോമുമാണ് പുരസ്‌കാരം നേടിയത്. കരാര്‍ സിദ്ധാന്തം സംബന്ധിച്ച പഠനത്തിനാണ് ഇരുവര്‍ക്കും പുരസ്‌കാരം ലഭിച്ചത്. ഇന്‍ഷുറന്‍സ് കമ്പനി, ഓഹരി വിപണി, പൊതുമേഖലാ സ്ഥാപനം, കച്ചവടം എന്നീ മേഖലകളില്‍ കരാറിലേര്‍പ്പെടുന്നവരുടെ വ്യത്യസ്ത താല്‍പര്യങ്ങളെക്കുറിച്ചും അവ എങ്ങനെ സംരക്ഷിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുമാണ് ഇരുവരും പഠനം നടത്തിയത്. വ്യക്തികളും സ്ഥാപനങ്ങളും ഉണ്ടാക്കുന്ന കരാറുകളുടെ പോരായ്മയെക്കുറിച്ചും വിശദമായ പഠനം ഇരുവരും നടത്തിയതായി പുരസ്‌കാര സമിതി വിലയിരുത്തി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day