|    Sep 22 Fri, 2017 6:50 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സാമ്പത്തിക തിരിമറി: മാനേജര്‍ക്കും ജീവനക്കാരനും സസ്‌പെന്‍ഷന്‍

Published : 7th October 2016 | Posted By: SMR

കൊച്ചി: കണ്‍സ്യൂമര്‍ഫെഡിന്റെ ഇടുക്കിയിലെ ‘നീതി’ വിതരണ കേന്ദ്രത്തില്‍ സാമ്പത്തിക തിരിമറി നടത്തിയതിന് ഗോഡൗണ്‍ മാനേജരെയും ജീവനക്കാരനെയും സസ്‌പെന്‍ഡ്‌ചെയ്തു. മാനേജര്‍ കെ എന്‍ മഞ്ജു, ജീവനക്കാരന്‍ ജെയിംസ് കുര്യന്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
തിരുവനന്തപുരം റീജ്യനല്‍ മാനേജരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണു ഗുരുതരമായ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. രണ്ടുലക്ഷത്തോളം രൂപയുടെ ക്രമക്കേടാണു പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.
യൂനിറ്റിലെ സ്‌റ്റോക്ക്, അക്കൗണ്ട് എന്നിവ പരിശോധിക്കുന്നതിന് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ എന്‍ എന്‍ ശ്രീകുമാരശര്‍മയുടെ നേതൃത്വത്തില്‍ അന്വേഷകസംഘത്തെ നിയോഗിച്ചതായി മാനേജിങ് ഡയറക്ടര്‍ ഡോ. രാമനുണ്ണി പറഞ്ഞു. ബിജു കെ വര്‍ഗീസിന് യൂനിറ്റിന്റെ താല്‍ക്കാലിക ചുമതലയും നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക