|    Sep 26 Tue, 2017 4:23 pm
FLASH NEWS

സാമ്പത്തിക തിരിമറി; പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താന്‍ തീരുമാനം

Published : 12th November 2016 | Posted By: SMR

ചങ്ങനാശ്ശേരി: പുതൂര്‍പള്ളി മുസ്്‌ലിം ജമാഅത്ത് അക്കൗണ്ടില്‍ ക്രിതൃമം കാണിച്ച് പണം തട്ടിയതായി പറയുന്ന കേസില്‍ പരാതിപ്പെട്ടിട്ടും പോലിസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷനിലേക്കു മാര്‍ച്ചു നടത്താന്‍ തീരുമാനം. ജമാഅത്തിന്റെ ഓഡിറ്റിങില്‍ 5.84 ലക്ഷം രൂപ അപഹരിച്ചതായി കമ്മിറ്റി കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഓഫിസിലെ ജീവനക്കാരിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്ത് ഭാരവാഹികള്‍ പോലിസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നതിനെ തുടര്‍ന്നു ജില്ലാ പോലിസ് മേധാവിക്കും ഡിവൈഎസ്പി, സിഐ എന്നിവര്‍ക്കും വീണ്ടും പരാതി നല്‍കിയിരുന്നു. തുടര്‍ന്നു ജമാഅത്തിന്റെ മൊഴി രേഖപ്പെടുത്തിയതൊഴിച്ചാല്‍ മറ്റു നടപടികള്‍ സ്വീകരിച്ചില്ല.ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രിക്കും വഖഫ് മന്ത്രിക്കും സംസ്ഥാന പോലിസ് മേധാവിക്കും പരാതി സമര്‍പ്പിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നും ജമാഅത്തു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പ്രതികള്‍ക്കു വേണ്ടി ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമായി അറിയുന്നത്. ഈ വിഷയത്തില്‍ നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണം നടത്താന്‍ പ്രത്യേക ഏജന്‍സിയെ ഏല്‍പിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു ജമാഅത്ത്  പ്രസിഡന്റ് ഹാജി പി എസ് എം ബഷീര്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇക്കാര്യത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ അഭിപ്രായം അറിയുന്നതിനു കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. ഇതിനിടയില്‍ പ്രതി മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചു. ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിനായി പ്രതി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ ചങ്ങനാശ്ശേരിയിലും സമീപങ്ങളിലും പ്രതി സൈ്വര്യമായി വിഹരിക്കുമ്പോള്‍ സംഭവം നടന്നിട്ടു ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റുചെയ്യാനോ പോലിസ് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ വിദേശത്തു ജോലിചെയ്യുന്ന ഭര്‍ത്താവിന്റെ അടുത്ത് പ്രതി പോകാനുള്ള സാധ്യത മുന്നില്‍കണ്ട് അവരുടെ പാസ്‌പോര്‍ട്ട് തിരിച്ചെടുക്കുക ഉള്‍പ്പെടെയുള്ള നടപടികള്‍ പോലിസ് സ്വീകരിച്ചിട്ടുമില്ല. പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യാണമെന്നും അല്ലാത്തപക്ഷം പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ചു ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനും ജമാഅത്തു കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക