|    Jan 20 Fri, 2017 1:30 pm
FLASH NEWS

സാമ്പത്തിക താല്‍പര്യത്തിനും ലോബിയിങിനും മാധ്യമങ്ങളെ ഉപയോഗിക്കുന്നു: തോമസ് ഐസക്

Published : 13th October 2016 | Posted By: SMR

കൊച്ചി: ആഗോളവല്‍ക്കരണത്തിന്റെ ഫലമായി വന്ന കുത്തകവല്‍ക്കരണം മാധ്യമമേഖലയെയും ബാധിച്ചുവെന്നും സാമ്പത്തിക താല്‍പര്യത്തിനും ലോബിയിങിനുമായി മാധ്യമങ്ങളെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുവെന്നും ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക്. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥന സമ്മേളനത്തോടനുബന്ധിച്ച് മാറുന്ന സമ്പദ്ഘടനയും മാധ്യമപ്രവര്‍ത്തനവും’എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമുദായിക താല്‍പര്യത്തിനും ദേശീയതാല്‍പര്യത്തിനുമായാണ് ആദ്യ കാലങ്ങളില്‍ മാധ്യമങ്ങള്‍ വന്നതെങ്കില്‍ ഇപ്പോള്‍ ലാഭേച്ഛയോടെയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മുതലാളിത്തത്തിന്റെ ഭാഗമായി മുതല്‍മുടക്കിന്റെ ലാഭത്തിന് വേണ്ടിയുള്ള സാമ്പത്തിക മാര്‍ഗമായി മാധ്യമങ്ങള്‍ മാറി. സൗജന്യമായി കൊടുത്താലും നഷ്ടമില്ലാത്ത തരത്തിലേക്ക് പല മാധ്യമങ്ങളും മാറി. മാധ്യമപ്രവര്‍ത്തനം കച്ചവടവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ കരാര്‍ ഒപ്പുവച്ചിരിക്കുന്നു. പരസ്യം വില്‍ക്കാന്‍വേണ്ടി വാര്‍ത്ത നല്‍കുന്ന തരത്തിലേക്ക് മാധ്യമങ്ങള്‍ എത്തിയിരിക്കുന്നു. ഇന്ത്യയില്‍ മാധ്യമ നയങ്ങളില്‍ സമഗ്രമായ മാറ്റം വരുത്തണമെന്നും മാധ്യമനയത്തെക്കുറിച്ച് കൂടുതല്‍ പഠനവും പരിശോധനയും നടത്തണമെന്നും മന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക