|    Jul 21 Fri, 2017 4:21 pm
FLASH NEWS

സാമ്പത്തിക തര്‍ക്കം; വിറ്റ കാര്‍ കടത്തിക്കൊണ്ട് പോവാനുള്ള ശ്രമം അപകടത്തില്‍ കലാശിച്ചു

Published : 21st March 2017 | Posted By: fsq

 

ചെറുതോണി: സാമ്പത്തിക ബാധ്യത തീര്‍ക്കാത്തതിനെ തുടര്‍ന്നു കാര്‍ കടത്തിക്കൊണ്ട് പോകുവാനുള്ള ഉടമയുടെ ശ്രമം അപകടത്തിനിടയാക്കി. ഇന്നലെ 11 മണിയോടെ ചെറുതോണി ട്രാഫിക് ജംഗ്ഷന് സമീപമാണ് സ ംഭവം. തടിയമ്പാട് കുതിരക്കല്ല് പാലിയത്ത് അബ്ദുള്‍ സലാമിന്റെ കൈവശമിരുന്ന കെ.എല്‍ 9 എ.ഡി 999 ഡസ്റ്റര്‍ കാറാണ് ഉടമയെന്ന് അവകാശപ്പെടുന്ന നെടുങ്കണ്ടം സ്വദേശി ഷെജിന്‍ ഇസ്മയില്‍ കടത്തിക്കൊണ്ട് പോകുന്നതിനിടെ അപകടത്തില്‍പെട്ടത്.
പെട്രോള്‍ പമ്പിന് സമീപത്തുനിന്നും അമിതവേഗത്തില്‍ വന്ന വാഹനം എതിരെ വന്ന കാറിലും മറ്റൊരു ജീപ്പിലും ഇടിച്ചശേഷം തലകീഴായ് മറിഞ്ഞ് സമീപത്തേ കടയിലേക്കും ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അമ്പതിനായിരം രൂപ കൊടുത്ത് അബ്ദുള്‍സലാം നെടുങ്കണ്ടം സ്വദേശിയില്‍ നിന്നും കഴിഞ്ഞ ഡിസംബറിലാണ് കാര്‍ വാങ്ങിയത്.
ബാക്കി തുക ഫൈനാന്‍സ് അടയ്ക്കുന്ന മുറയ്ക്ക് നല്‍കിക്കൊള്ളാമെന്ന വ്യവസ്ഥ ചെയ്തിരുന്നുവെങ്കിലും യഥാസമയം  അടയ്ക്കാന്‍ കഴിയാത്തതുമൂലം തുക ഇരട്ടിയില്‍ അധികമായത് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കി. ഇതു സംബന്ധിച്ച് പോലിസിലും കോടതിയിലും കേസുകള്‍ നിലനില്‍ക്കുന്നതിനിടെയാണ് വാഹനം കടത്തിക്കൊണ്ടു പോകാന്‍ ഷെജിന്‍ ഇസ്മയില്‍ ശ്രമിച്ചത്. ഇടുക്കി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക