|    Oct 17 Wed, 2018 8:55 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സാമ്പത്തിക തകര്‍ച്ചയ്ക്ക് ഉത്തരവാദി മോദി മാത്രം : ആനന്ദ് ശര്‍മ

Published : 29th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്ന അപകടാവസ്ഥയിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ രംഗത്തെ തകര്‍ച്ചയ്ക്ക് ഒരേയൊരു ഉത്തരവാദിയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ.  മോദിയുടെ എടുത്തുചാടിയുള്ള തീരുമാനങ്ങളാണ് സാമ്പത്തിക രംഗം തകരാന്‍ കാരണം. സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് കേന്ദ്രം ധവളപത്രം പുറപ്പെടുവിക്കണം. പ്രതിസന്ധി പിടിച്ചുനിര്‍ത്താന്‍  സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കണമെന്നും ശര്‍മ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.  ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പ്രഖ്യാപിച്ചിരുന്നു.  ഇപ്പോള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെന്നു മാത്രമല്ല, ഉള്ള തൊഴിലവസരങ്ങള്‍ കൂടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ശര്‍മ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss