|    Jul 21 Fri, 2017 10:39 pm
FLASH NEWS

സാമ്പത്തിക ക്രമക്കേട്: സബ് രജിസ്ട്രാര്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 5th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: തിരുവല്ലം സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി 50 ലക്ഷം രൂപ അപഹരിച്ച സബ്‌രജിസ്ട്രാര്‍മാരായ കെ ലതാകുമാരി, ബാലകൃഷ്ണന്‍, ഓഫീസ് അറ്റന്‍ഡന്റുമാരായ കെ മല്ലിക, എസ് ടി അനില്‍കുമാര്‍, ബിനു എന്നിവരെ അന്വേഷണ വിധയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. മന്ത്രി ജി സുധാകരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. 2016 മെയ് മുതല്‍ ട്രഷറിയില്‍ അടയ്ക്കുന്ന തുകയില്‍ കുറവ് വന്നിരുന്നു. സ്റ്റേറ്റ് ബാങ്കിന്റെ വ്യാജസീല്‍ ഉപയോഗിച്ച് വ്യാജചെല്ലാന്‍ തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയത്. മെയ് മുതല്‍ സപ്തംബര്‍ മാസം വരെയുള്ള കാലയളവില്‍ ഏകദേശം 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകകള്‍ ഇപ്രകാരം തട്ടിയെടുത്തതായി പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തിരുവല്ലം സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ ചായ കൊണ്ടുകൊടുക്കുന്ന വിഷ്ണു എന്ന ഒരാളിന്റെ കൈവശമാണ് കുറെനാളായി ട്രഷറിയില്‍ അടയ്‌ക്കേണ്ട പണം കൊടുത്തു വിടുന്നതെന്നും ഇയാളും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നുമാണ് സംശയം. മന്ത്രി ജി സുധാകരന്റെ നിര്‍ദ്ദേശ പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിഷ്ണുവിനെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്തുവരികയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക