|    Jul 22 Sun, 2018 9:53 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ അഞ്ചംഗ സമിതി

Published : 26th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ പ്രധാനമന്ത്രിക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശം നല്‍കാനായി അഞ്ചംഗ സമിതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപം നല്‍കി. നീതി ആയോഗ് അംഗമായ ബിബേക് ദെബ്രോയിയാണ് സമിതിയുടെ അധ്യക്ഷന്‍. ഡോ. സുര്‍ജിത് ബല്ല, ഡോ. രതിന്‍ റോയ്, ഡോ. അഷിമ ഗോയല്‍ എന്നിവര്‍ പാര്‍ട്ട്‌ടൈം അംഗങ്ങളായും നീതി ആയോഗ് അംഗം രത്തന്‍ വറ്റല്‍ സമിതിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസറായും നിയമിതരായിട്ടുണ്ട്. ഇന്നലെ ഡല്‍ഹിയില്‍ നടന്ന ബിജെപി ദേശീയ സമിതി യോഗത്തിനുശേഷമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച പ്രശ്‌നങ്ങള്‍ വിശകലനം ചെയ്ത് അക്കാര്യം പ്രധാനമന്ത്രിയെ ധരിപ്പിക്കുകയാണ് ഉപദേശക സമിതിയുടെ ചുമതലയെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. സമിതിയിലുള്ള അഞ്ചംഗങ്ങളും ഉന്നത ബഹുമതികള്‍ നേടിയ സാമ്പത്തിക ശാസ്ത്രജ്ഞരാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss