|    Oct 18 Thu, 2018 2:05 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സാമ്പത്തികരംഗത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വര്‍ധന : കേന്ദ്രത്തിന് ആശങ്ക

Published : 20th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തികരംഗത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ കേന്ദ്രത്തിന് ആശങ്ക. സാമ്പത്തിക രംഗത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ അവലോകനം ചെയ്തു സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങാണ് ഇത്തരം തട്ടിപ്പുകളില്‍ ആശങ്ക പ്രകടിപ്പിച്ചത്. സാമ്പത്തികരംഗത്തെ സൈബര്‍ കുറ്റകത്യങ്ങള്‍ തടയുന്നതിനു കൈക്കൊള്ളുന്ന നടപടികള്‍ രാജ്‌നാഥ് സിങ് ന്യൂഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം വിലയിരുത്തി. ഇ-വാലറ്റുകള്‍, കാര്‍ഡുകള്‍ മുതലായവ ഉപയോഗിച്ചുള്ള സൈബര്‍തട്ടിപ്പ് വര്‍ധിച്ചുവരുന്നതില്‍ ആഭ്യന്തരമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം തട്ടിപ്പുകള്‍ ചെറുക്കാന്‍ നിയമപരവും സാങ്കേതികവുമായ നടപടികള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി പോലിസ് ഉദ്യോഗസ്ഥര്‍, ജ്യുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് ശാസ്ത്രജ്ഞര്‍ ബാങ്കിങ് മേഖലയിലെ ഉദ്യോഗസ്ഥര്‍ മുതലായവരുടെ ശേഷി വികസനത്തിനു പ്രധാന പങ്കുവഹിക്കാനാവുമെന്നു യോഗം വിലയിരുത്തി. ആവശ്യമായ സൈബര്‍ ഫോറന്‍സിക് ഉപകരണങ്ങള്‍ ലഭ്യമാക്കിക്കൊണ്ടും ഈ രംഗത്തെ വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടും സമയബന്ധിതമായ നടപടികള്‍ കൈക്കൊള്ളുമെന്നു രാജ്‌നാഥ് സിങ് അറിയിച്ചു. ഇവ നടപ്പാക്കുന്നതു നിരീക്ഷിക്കുന്നതിന് ഒരു അന്തര്‍ മന്ത്രാലയ സമിതിക്ക് രൂപംനല്‍കാന്‍ യോഗത്തില്‍ തീരുമാനമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss