|    Jul 21 Fri, 2017 4:36 pm
FLASH NEWS
Home   >  National   >  

സാമൂഹ്യ സേവനം മൗലിക അവകാശമല്ല: സുപ്രിംകോടതി

Published : 7th January 2016 | Posted By: swapna en

suprem-court

ന്യൂഡല്‍ഹി: സാമൂഹ്യ സേവനം മൗലിക അവകാശമല്ല: സുപ്രിംകോടതി അഭിപ്രായപ്പെട്ടു. ശബരിമലയിലെ അന്നദാനം നടത്താനുള്ള അവകാശം ദേവസ്വംബോര്‍ഡിന് മാത്രമായി പരിമിതപ്പെടുത്തിയ ഹൈക്കോടതി നടപടിക്കെതിരെ ചില സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ മറുപടി.
ശബരിമലയിലെ അന്നദാന ഫണ്ടിലേക്ക് സന്നദ്ധ സംഘടനകള്‍ക്ക് സംഭാവനകള്‍ നല്‍കാം-കോടതി അഭിപ്രായപ്പെട്ടു.
ഹൈകോടതി വിധിക്കെതിരെ സന്നദ്ധ സംഘടകള്‍ നല്‍കിയ ഹരജി പരിഗണിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. പകരം ഹരജിക്കാരോട് വീണ്ടും ഹൈകോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക