|    May 26 Fri, 2017 11:19 am
FLASH NEWS

സാമൂഹിക സേവനരംഗത്ത് സന്നദ്ധ സംഘടനകള്‍ സജീവമാവണം: സി കെ ഹരീന്ദ്രന്‍ എംഎല്‍എ

Published : 6th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: സാമൂഹികസേവന രംഗത്ത് സന്നദ്ധ സംഘടനകള്‍ സജീവമാകണമെന്ന് സി കെ ഹരീന്ദ്രന്‍ എംഎല്‍എ. മനുഷ്യസ്‌നേഹപരമായ കാര്യങ്ങള്‍ ഏറ്റെടുക്കുന്നതിനു സംഘടനകള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഓഫിസും ആന്റി നാര്‍കോട്ടിക്‌സ് ആക്്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും (അനാസി) സംയുക്തമായി നെയ്യാര്‍ഡാം എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി വിപത്തില്‍ നിന്നും ഒരു മോചനമുണ്ടാകണമെങ്കില്‍ ചിന്താഗതിയിലും ജീവിത ശൈ ലികളിലും മാറ്റമുണ്ടാകണം. സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ചാണ് ഇന്ന് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ വിപണനം നടക്കുന്നതെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. നിഷ്‌കളങ്കതയെ ചൂഷണം ചെയ്തുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തികള്‍ അടിച്ചമര്‍ത്തപ്പെടണം. ഒരു സമൂഹത്തെയും ഭാവി തലമുറയെയും എങ്ങിനെ തകര്‍ക്കാനാകുമെന്ന ചിന്തയുമായാണ് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നത്. ചില ഔഷധ നിര്‍മാണ കമ്പനികള്‍ പോലും ഇത്തരത്തിലുള്ള പ്രവണതകള്‍ കാണിക്കുന്നുണ്ടെന്നും സി കെ ഹരീന്ദ്രന്‍ പറഞ്ഞു. നെടുമങ്ങാട് ഡിവൈഎസ്പി ഇ എസ് ബിജുമോന്‍ മുഖ്യപ്രഭാഷണം നടത്തി. അനാസി ഡയറക്ടര്‍ കള്ളിക്കാട് ബാബു അധ്യക്ഷനായി. മാത്യു ഇടശേരി, ഡോ. അജോഷ് തമ്പി, അഡ്വ. എം വിജയകുമാര്‍, ജില്ലാ പിആര്‍ഡി അസി. എഡിറ്റര്‍ സി എഫ് ദിലീപ്കുമാര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day