|    Mar 23 Thu, 2017 11:47 am
FLASH NEWS

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അവതാളത്തില്‍: യുഡിഎഫ്

Published : 26th September 2016 | Posted By: SMR

ആലപ്പുഴ: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ഒരുമാസം പിന്നിട്ടിട്ടും ആയിരക്കണക്കിന് അര്‍ഹരായ പാവങ്ങള്‍ പഞ്ചായത്ത് ഓഫിസിലും, ജില്ലാ സഹകരണ ബാങ്ക് ശാഖകളിലും കയറി ഇറങ്ങി നടക്കുകയാണെന്ന് യുഡിഎഫ് ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.  ഓണത്തിന് മുമ്പ് എല്ലാവരുടേയും വീടുകളില്‍ എത്തിച്ചു നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം.
ഓണം കഴിഞ്ഞ്  ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. 20 ലക്ഷത്തില്‍ നിന്നും 37 ലക്ഷം പേര്‍ക്ക് പുതുതായി പെന്‍ഷന്‍ അനുവദിക്കുകയും അവ യഥാസമയം ലഭിക്കുന്നതിന് സംവിധാനം ഉണ്ടായിരുന്നു. മറ്റ് മാര്‍ഗങ്ങളില്‍ പെന്‍ഷന്‍ ലഭിക്കാന്‍  കഴിയാതിരുന്നവര്‍ക്ക് പണം ചെക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഒന്ന് രണ്ട് ദിവസങ്ങള്‍ കൊണ്ട് കൊടുത്തു തീര്‍ക്കാന്‍ അന്നത്തെ സര്‍ക്കരിന് കഴിഞ്ഞു.
40 രൂപ ഒരാള്‍ക്ക് പ്രതിഫലം നല്‍കി സഹകരണ ബാങ്കിനെ പെന്‍ഷന്‍ വിതരണം ഏല്‍പിച്ചപ്പോള്‍ ഇപ്പോഴും കിട്ടാത്തവര്‍ നിരവധി പേരാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീ വഴി നടത്തിയ പെന്‍ഷന്‍കാരുടെ സര്‍വേ മുതല്‍ സര്‍വത്ര കുഴപ്പമാണ്. 10 ലക്ഷം ഗുണഭോക്താക്കളെയാണ് അവര്‍ക്ക് കണ്ടെത്താന്‍ കഴിയാതെ പോയത്. ഇത് സര്‍വേയുടെ ഫലദോഷങ്ങള്‍ വ്യക്തമാക്കുന്നു.
ഇവിടം മുതല്‍ ആരംഭിച്ച കുഴപ്പങ്ങളാണ് ഇപ്പോള്‍ പെന്‍ഷന്‍ കിട്ടാതെ ആളുകളെ ബുദ്ധിമുട്ടിലാകി. വേണ്ടത്ര പഠനം നടത്താതെ  ആലോചനാരഹിതമായി പെന്‍ഷന്‍ വിതരണം നടത്താന്‍ ഇറങ്ങിയതാണ് ഈ കുഴപ്പത്തിന് കാരണമെന്നും യുഡിഎഫ് വിലയിരുത്തി. പലസ്ഥലങ്ങളിലും പെന്‍ഷന്‍ വിതരണം രാഷ്ട്രീയ പ്രേരിതമാക്കുവാനും, സാമ്പത്തിക ക്രമക്കേടു നടന്നതായയും നിരവധി പരാതികള്‍ വന്നു കഴിഞ്ഞു.എല്‍ഡിഎഫ് സര്‍ക്കരിന്റെ ഭാഗഉടമ്പടി, ഒഴിമുറി, വസ്തു കൈമാറ്റ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധനവിനെതിരേയും, അക്രമ രാഷ്ട്രീയത്തിനെതിരേയും യുഡിഎഫ് തുടര്‍ സമരങ്ങളുടെ ഭാഗമായി ഒക്ടോബര്‍ ഒന്നിന് ആലപ്പുഴ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ ധര്‍ണ സമരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സമരം കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. യുഡിഎഫ് ആലപ്പുഴ നിയോജക മണ്ഡലം ചെയര്‍മാന്‍ അഡ്വ. പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം മുരളി മുഖ്യപ്രഭാഷണം നടത്തി.

(Visited 33 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക