|    Oct 23 Mon, 2017 6:13 am
Home   >  Todays Paper  >  Page 5  >  

സാമൂഹിക സുരക്ഷാ പദ്ധതി: പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് അംഗമാവാം

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് കേന്ദ്ര അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗമായി വിവിധ ആനുകൂല്യങ്ങള്‍ നേടിയെടുക്കാമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ടി വി രാജേഷിന്റെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. കേന്ദ്രപദ്ധതിയില്‍ അംഗമായാല്‍ ചികില്‍സ, കുടുംബ, അവശ, വിദ്യാഭ്യാസ, വിധവാ പെന്‍ഷനുകള്‍ ലഭിക്കും. പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് നിലവിലെ നിയമം അനുസരിച്ച് സംസ്ഥാന പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. സര്‍ഫാസി നിയമം ദുരുപയോഗം ചെയ്യപ്പെതിലൂടെ ദുരിതക്കയത്തിലായ വല്ലാര്‍പാടത്തെ ഒരുവിഭാഗം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് എം സ്വരാജിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക