|    Feb 24 Sat, 2018 11:47 am
FLASH NEWS
Home   >  Kerala   >  

സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി ബജറ്റ്

Published : 2nd February 2018 | Posted By: sruthi srt

തിരുവനന്തപുരം: സമ്പൂര്‍ണ സാമൂഹിക സുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.
സാമൂഹികക്ഷേമ പെന്‍ഷനില്‍ അനര്‍ഹരെ ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരെ കണ്ടെത്തി ഒഴിവാക്കും.ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കില്ല. മാര്‍ച്ച് മാസത്തിനകം അനര്‍ഹര്‍ സ്വയം ഒഴിവാകണമെന്നും ധനമന്ത്രി പറഞ്ഞു.

തുടര്‍ന്ന് ഇത് പരിശോധിക്കാന്‍ സര്‍വേ നടത്തും. അനര്‍ഹരെ പൂര്‍ണമായി ഒഴിവാക്കി, അര്‍ഹരെ മാത്രം ഉള്‍പ്പെടുത്തി പുതിയ പട്ടിക വരും.എന്‍ഡോസള്‍ഫാന്‍ പാക്കേജ് പൂര്‍ണമായും നടപ്പാക്കും. ഇതിന് 50 കോടി രൂപ.കേന്ദ്രത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ കേരളത്തിനു തിരിച്ചടി. ആര്‍എസ്ബിവൈ ഉപയോക്താക്കളില്‍ പലരും ഇതോടെ ഇന്‍ഷുറന്‍സില്‍ നിന്ന് പുറത്താകുമെന്നും മന്ത്രി പറഞ്ഞു.1200 ചതുരശ്ര അടി വീട്, രണ്ട് ഏക്കര്‍ ഭൂമി, കാര്‍ എന്നിവയുള്ളവരെ ക്ഷേമപെന്‍ഷനുകളില്‍ നിന്ന് ഒഴിവാക്കും. ഈ മാനദണ്ഡങ്ങളില്‍പ്പെട്ട് പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss