|    Jul 29 Sat, 2017 5:24 pm
FLASH NEWS

സാമൂഹിക സാംസ്‌കാരിക വേദിക്ക് രൂപം നല്‍കി

Published : 1st October 2016 | Posted By: Abbasali tf

പത്തനംതിട്ട: മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സാമൂഹിക സാംസ്‌കാരിക വേദിക്ക് രൂപം നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു. നീര്‍ച്ചാലുകള്‍ എന്ന് പേരിട്ടിരിക്കുന്ന വേദിക്ക് വിവിധ പ്രദേശങ്ങളിലായി 26 യൂനിറ്റുകളാണുള്ളത്. നദികളുടെ പേരുകളാണ് ഓരോ യൂനിറ്റിനും നല്‍കിയിരിക്കുന്നത്. ഈ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പ്രാദേശിക സമിതികളാണ് യൂനിറ്റുകള്‍. അധ്യാപകരില്‍ ഒരാള്‍ കോ-ഓഡിനേറ്ററും, രക്ഷിതാക്കളില്‍ നിന്ന് രക്ഷാധികാരിയും ഉപരക്ഷാധികാരിയും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കും.  20 അംഗങ്ങള്‍ ഒരു യൂനിറ്റിലുണ്ടാകും. ആഴ്ചയില്‍ ഒരു ദിവസം ഒരംഗത്തിന്റെ വീട്ടില്‍ യോഗം കൂടും. മദ്യത്തിനും മയക്കുമരുന്നിനും എതിരെ പ്രചാരണം നടത്തുക, കുട്ടികളെ ഇവയുടെ ദൂഷ്യം ബോധ്യപ്പെടുത്തുക, കുട്ടികളില്‍ നേതൃത്വഗുണം വളര്‍ത്തുക, കല, സാഹത്യം, സേവനം, ദിനാചരണങ്ങള്‍ ഏതു പ്രവര്‍ത്തനവും ഏറ്റെടുക്കുവാന്‍ പരിശീലനം നല്‍കുക എന്നിവയാണ് വേദിയുടെ പ്രധാന ലക്ഷ്യം. വയോജന ദിനം നാളെ എല്ലാ യൂനിറ്റുകളും ആചരിക്കും. വയോജനദിനത്തിന്റെ കേന്ദ്രതല ഉദ്ഘാടനം പൂങ്കാവ് പെരുന്തേനരുവി യൂനിറ്റിന്റെ നേതൃത്വത്തില്‍ പ്രമാടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ നിര്‍വഹിക്കും. നീര്‍ച്ചാല്‍ വേദിയുടെ ഉദ്ഘാടനം ആറിന് സ്‌കൂളില്‍ ആന്റോ ആന്റണി എംപി നിര്‍വഹിക്കും. എല്ലാ യൂനിറ്റുകഴളിലും ആരംഭിക്കുന്ന പച്ചക്കറി കൃഷി ഒരുകുട്ടി ഒരു കറിക്കൂട്ട് പദ്ധതിയുടെ ഉദ്ഘാടനം ഡിഇഒ ഉഷാ ദിവാകരന്‍ നിര്‍വഹിക്കും. സഹപാഠിക്കൊരു വീട് പദ്ധതിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് ബിജു ഇടിക്കുള നിര്‍വഹിക്കും. മുഖ്യരക്ഷാധികാരി ഷീബാ എ തടിയൂര്‍, ചീഫ് കോ-ഓഡിനേറ്റര്‍ എബ്രഹാം വാഴയില്‍,  കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ബിനുരാജ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക