|    Oct 23 Mon, 2017 5:26 pm
FLASH NEWS

സാമൂഹിക വിരുദ്ധ ശല്യംരൂക്ഷമാവുന്നതായി പരാതി

Published : 18th October 2016 | Posted By: Abbasali tf

കൂട്ടിക്കല്‍: ചപ്പാത്തിലും പരിസരങ്ങളിലും സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാവുന്നതായി പരാതി. ഇരുളിന്റെ മറവില്‍ മദ്യപാനവും സാമൂഹിക വിരുദ്ധ ശല്യവും രൂക്ഷമായതോടെ നാട്ടുകാര്‍ സ്ഥാപിച്ച സോഡിയം വേപ്പര്‍ വഴിവിളക്കും കഴിഞ്ഞ രാത്രിയില്‍ എറിഞ്ഞു തകര്‍ത്തു. കൂട്ടിക്കല്‍ ടൗണിനു ഒരു കിലോമീറ്റര്‍ പിന്നിലായി ചപ്പാത്ത് കവലയിലും വെയിറ്റിംങ് ഷെഡിലുമാണ് രാത്രിയില്‍ സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നത്. മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ രാത്രിയില്‍ മദ്യ വില്‍പന നടത്തിയ ആളെ പിടികൂടിയിരുന്നു. മേഖലയില്‍ സമാന്തര ബാറുകളും മദ്യകച്ചവടവും വീണ്ടും വ്യാപകമാണെന്നും ആക്ഷേപമുണ്ട്. ബിവറേജസ് ഔട്ട് ലെറ്റുകളില്‍ നിന്നും വിദേശ മദ്യങ്ങള്‍ വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കുകയാണ് ഇത്തരക്കാരുടെ പതിവ്.ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും സമീപത്തും രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധ ശല്യം ഒഴിവാക്കുവാന്‍ പോലിസ് പരിശോധന കര്‍ശനമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക