|    Aug 24 Thu, 2017 1:09 am
FLASH NEWS

സാമൂഹിക വിരുദ്ധര്‍ ക്ലാസ് മുറികള്‍ തല്ലിത്തര്‍ത്തു

Published : 10th August 2017 | Posted By: fsq

 

ചിറ്റാര്‍: ചിറ്റാര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. ഇന്നലെ രാവിലെ സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥികളും അധ്യാപകരുമാണ് സ്‌കൂളിലെ ക്ലാസുമുറികള്‍ തല്ലിത്തകര്‍ത്തതു കണ്ടത്. ഈ വര്‍ഷം പുതിയ പൂട്ടുകള്‍ വാങ്ങി പൂട്ടി ബന്ധവസ്സാക്കിയ പഴയ ഹൈസ്‌കുള്‍ ബ്ലോക്കിലെ ഓടിട്ട കെട്ടിടത്തിലെ പത്തിലധികം ക്ലാസ് മുറികളുടെ ജനല്‍ വാതിലുകളും മുറികളുടെ വാതിലുകളുടെ കതകുകളുമാണ് തല്ലിത്തകര്‍ത്തത്്.  കൂടാതെ മുറിക്കകത്ത് കയറി കസേരയും ഡസ്‌കും ബെഞ്ചുകളും തകര്‍ക്കുകയും ഇലക്ട്രോണിക്് ഉപകരണങ്ങളും വയറിങ് സ്വിച്ച് ബോര്‍ഡുകളും നശിപ്പിക്കുകയും ചെയ്്തു. കെട്ടിടത്തിന്റെ ഒടുകള്‍ കല്ലും കമ്പും ഉപയോഗിച്ച് വ്യാപകമായി നശിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് വരുത്തി വച്ചിരിക്കുന്നത് .       അവധി ദിവസമായ കഴിഞ്ഞ ശനിയും ഞായറും രാത്രി കാലത്ത് ഇതുപോലെ ക്ലാസ് മുറികള്‍ക്കകത്ത് നാശനഷ്ടങ്ങള്‍ വരുത്തുകയും ടാപ്പുകളും പൈപ്പുകളും ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നട്ട വൃക്ഷത്തൈകളും കൃഷികളും  വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. സ്‌കൂള്‍ പരിസരത്തും മുറ്റത്തും ക്ലാസ് മുറികള്‍ക്ക് അകത്തും ഒഴിഞ്ഞ മദ്യകുപ്പികള്‍ കൊണ്ടു ഇടുന്നതും പതിവാണ്.ഇത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതരും പിടിഎയും നിരവധി തവണ ചിറ്റാര്‍ പോലിസില്‍ പരാതി നല്‍കിയിട്ടും അക്രമ സംഭവങ്ങള്‍ ദിവസേന വര്‍ദ്ധിക്കുകയാണ്. അക്രമ സംഭവങ്ങള്‍ ദീര്‍ഘകാലമായി നടന്നിട്ടും പോലിസിന്റെ ഭാഗത്തു നിന്നും ഫലപ്രദമായ നടപടി ഉണ്ടാവാത്തതില്‍ ആഭ്യന്തര മന്ത്രിക്കും ജില്ലാ പോലിസ് മേധാവിക്കും പിടിഎയുടെ നേതൃത്വത്തില്‍ ഇന്നു പരാതി നല്‍കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക