|    Oct 18 Wed, 2017 12:02 am
FLASH NEWS

സാമൂഹിക വിരുദ്ധര്‍ക്കു താവളമായി ഹൈടെക് അറവുശാല

Published : 1st December 2016 | Posted By: SMR

അടിമാലി: അടിമാലി പഞ്ചായത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ആധുനിക അറവുശാല പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാതെ നശിക്കുന്നു. ഈ ആധുനിക അറവുശാല സാമൂഹിക വിരുദ്ധരുടെ താവളമായി. പഞ്ചായത്ത് മാര്‍ക്കറ്റില്‍ 60ലക്ഷം മുടക്കിയാണ് അറവ്ശാല നിര്‍മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ സാങ്കേതിക പിഴവുമൂലം ഇവിടെ കന്നുകാലികളെ കശാപ്പുചെയ്യാന്‍  കഴിയാതെ പോയി.അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. കന്നുകാലികളെ കെട്ടുന്നതിനോ ഡോക്ടര്‍ക്ക് പരിശോധന നടത്തുന്നതിനോ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടില്ല. ഇതിനെല്ലാം ഫണ്ട് അനുവദിച്ചിരുന്നുവെങ്കിലും പണികള്‍ നടത്താതെ ഫണ്ട് മാറിയെടുത്തതായാണ് വിവരം. ഒരു വര്‍ഷം മുമ്പാണ് ഉദ്ഘാടനം നടത്തിയത്. നിര്‍മാണ ത്തിലെ അഴിമതികളെ സംബന്ധിച്ച് അന്നുതന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഉദ്ഘാടനത്തിന് ശേഷം സ്വകാര്യ വ്യക്തിക്ക് ലേലം ചെയ്ത് കൊടുത്തിരുന്നു. അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ നടത്തിയ നിര്‍മാണത്തിലൂടെ ലക്ഷങ്ങളാണ് സര്‍ക്കാരിന് നഷ്ടമായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക