|    Oct 19 Fri, 2018 11:41 pm
FLASH NEWS

സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം;കുമ്പളത്ത് സ്‌കൂളുകള്‍ക്കും രക്ഷയില്ല

Published : 14th September 2017 | Posted By: fsq

 

മരട്: സ്‌കൂളില്‍ രാത്രി അതിക്രമിച്ച് കയറിയ സാമൂഹികവിരുദ്ധര്‍ നശനഷ്ടങ്ങളുണ്ടാക്കിയതായി പരാതി. ചൊവ്വാഴ്ച്ച രാത്രി കുമ്പളം ആര്‍പിഎം ഹൈസ്‌കൂളിലാണ് സാമൂഹികവിരുദ്ധര്‍ അതിക്രമം കാട്ടിയത്. ചെടിച്ചട്ടികള്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചത് കൂടാതെ ക്ലാസ് റൂമിനകത്ത് കയറി വേസ്റ്റ് ബക്കറ്റിന് തീയിടുകയും നോട്ടീസ് ബോര്‍ഡ് നശിപ്പിക്കുകയുമുണ്ടായി. നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്ലാസ് റൂമിനകത്ത് മതിലില്‍ ആഭാസകരമായ വാക്കുകള്‍ എഴുതി വച്ചിട്ടുമുണ്ട്. വിവരമറിഞ്ഞ് പനങ്ങാട് പോലിസ് ഇന്നലെ രാവിലെ സ്‌കൂളിലെത്തി പരിശോധന നടത്തി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കുമ്പളം പള്ളി സ്‌കൂളിലും സാമൂഹിക വിരുദ്ധര്‍ അതിക്രമിച്ച് കയറി ടോയ്‌ലറ്റും ടാപ്പും വാട്ടര്‍ കണക്ഷനുമെല്ലാം തല്ലിതകര്‍ത്ത സംഭവവുമുണ്ടായി. പ്രദേശത്തെ അങ്കണവാടിയില്‍ കയറി മലമൂത്ര വിസര്‍ജനം നടത്തിയ സംഭവങ്ങളിലും പരാതി നല്‍കിയെങ്കിലും പോലിസിന് ആരേയും പിടികൂടാനായിട്ടില്ല. രാത്രി സമയങ്ങളില്‍ പ്രദേശത്ത് പോലിസ് നിരീക്ഷണം ശക്തമാക്കണമെന്ന് പ്രിയദര്‍ശിനി റസിഡന്റസ് അസോസിയേഷന്‍ സെക്രട്ടറി പി വി പ്രഭുരാജ് ആവശ്യപ്പെട്ടു. സ്‌കൂളില്‍ നടന്ന അതിക്രമങ്ങളെ സംബന്ധിച്ച് പനങ്ങാട് പോലിസിന് പരാതി നല്‍കിയതായി സ്‌കൂള്‍ ഹെഡ്മിസ്ട്രിസ് സുജാത ടീച്ചര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss