|    Jan 23 Mon, 2017 8:28 pm
FLASH NEWS

സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം രൂക്ഷമാവുന്നു

Published : 13th October 2016 | Posted By: Abbasali tf

കഴക്കൂട്ടം: കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ച പെരുമാതുറയിലും പരിസര പ്രദേശങ്ങളിലും സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം രൂക്ഷമാവുന്നു. പോലിസിനെ കണ്ണുവെട്ടിച്ച് നടത്തുന്ന സാമൂഹിക വിരുദ്ധരുടെ വിക്രിയകള്‍ക്ക്  പ്രദേശത്തെ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാരുടെ പിന്തുണയുണ്ടെന്നാണ് ജനങ്ങളുടെ പരാതി.  കഴിഞ്ഞ ഏതാനം ദിവസങ്ങളായി പ്രദേശത്ത് രാത്രികാലങ്ങളില്‍ നിരവധി കുറ്റകൃത്യങ്ങളാണ് അരങ്ങേറിയത്. വീടുകളുടെ കാര്‍പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്യ്തിരിക്കുന്ന ഓട്ടോറിക്ഷ, കാര്‍, ഇരുചക്രവാഹനങ്ങള്‍ ഇന്നിവയുടെ ടയറുകള്‍ കുത്തിക്കുക, ടയറുകള്‍ ഇളക്കി മാറ്റി മറ്റിടങ്ങളില്‍ നിക്ഷേപിക്കുക, പാര്‍ക്ക് ചെയ്യ്തിരിക്കുന്ന വാഹനങ്ങളുടെ സൈഡ് ഗ്ലാസുകള്‍ അടിച്ച് പൊട്ടിക്കുക, വാഹനങ്ങളിലെ ഇലക്ട്രോണിക്ക് സാധനങ്ങള്‍ കേടുപാട് വരുത്തുക തുടങ്ങിയവയാണ് രാത്രി കാലങ്ങളിലെ ഇവരുടെ അതിക്രമങ്ങള്‍. മുതലപ്പെഴിയിലും ഇതു തന്നെയാണ് അവസ്ഥ. ഇതുമായി ബന്ധപ്പെട്ട് നാലോളം കേസുകള്‍ നിലവില്‍ കഠിനംകുളം പോലിസിലുണ്ട്. രാത്രിയില്‍ പ്രദേശത്ത് ചുറ്റി കറങ്ങുന്ന സ്ഥലവാസികളായ യുവാക്കളാണ് പ്രദേശത്തെ സമാധാനം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിശക്തമായ പോലിസ് പട്രോളിങാണ് പ്രദേശത്തുള്ളത്. ഇതിനിടയിലാണ് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. സംഘം ചേര്‍ന്ന് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുന്നതും യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതും  പതിവായിട്ടുണ്ട്.  പെരുമാതുറ ജങ്ഷനില്‍ രാത്രി വൈകിയും തുറന്ന് പ്രവര്‍ത്തിക്കുന്ന കടകളുടെ പരിസരത്ത് സംഘം കൂടി നിന്ന് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ ബഹളം വെക്കുന്നതും നിത്യസംഭവമാണ്. പോലിസെത്തുമ്പോള്‍ കടയില്‍ സാധനം വാങ്ങാന്‍ വന്നതെന്ന് പറഞ്ഞ് രക്ഷപ്പെടുകയാണ് ഇവരുടെ രീതി. ഈ സംഘം ചില രാഷ്ടീയ സംഘടകളിലെ പ്രവര്‍ത്തകരാണെന്നും നാട്ടുകാര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക