|    Jul 21 Fri, 2017 10:23 am
FLASH NEWS

സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം പുതുപ്പാടി സ്‌കൂളില്‍ ടോയ്‌ലറ്റ് നശിപ്പിച്ചു

Published : 3rd February 2016 | Posted By: SMR

താമരശ്ശേരി: പുതുപ്പാടി ഗവ. ഹൈസ്‌കൂളില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്നു. സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ശുചിമുറിയുടെ ക്ലോസറ്റില്‍ പാറക്കല്ലിട്ട് തകര്‍ത്തു. പൈപ്പുകള്‍ പൊട്ടിക്കുകയും ചെയ്തു. ടാപ്പുകള്‍, വാതിലുകള്‍ എന്നിവ തകര്‍ത്ത സാമൂഹിക വിരുദ്ധര്‍ സ്‌കൂളിലേക്ക് വരുന്ന വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി രക്ഷിതാക്കളും അധ്യാപകരും ആരോപിക്കുന്നു. സ്‌കൂള്‍ പരിസരങ്ങളില്‍ പുറമേ നിന്നുള്ളവര്‍ സ്ഥിരമായി എത്തുകയും ചെയ്യുന്നു. ഇതിനു മുമ്പും ഇത്തരത്തിലുള്ള അക്രമങ്ങള്‍ സ്‌കൂളില്‍ നടന്നതായി അധ്യാപകര്‍ പറയുന്നു. പ്രധാനാധ്യാപകന്‍ താമരശ്ശേരി പോലിസില്‍ പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക