|    Nov 14 Wed, 2018 2:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം അനുവദിക്കില്ല: ഐ.ടി മന്ത്രി

Published : 27th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള വാര്‍ത്തകളെ അതീവ ഗൗരവത്തോടെയാണു കാണുന്നത്. ജനാധിപത്യപ്രക്രിയയുടെ വിശുദ്ധിയുടെ കാര്യത്തില്‍ ഒരുവിധത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ രാജ്യം ഒരുക്കമല്ല. തിരഞ്ഞെടുപ്പു പ്രക്രിയയെ മലിനമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുകയും അവരെ ശിക്ഷിക്കുകയും ചെയ്യുമെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. അര്‍ജന്റീനയിലെ സലാതയില്‍ നടക്കുന്ന ജി-20 ഡിജിറ്റല്‍ ഇക്കോണമി മന്ത്രിതല യോഗത്തോടനുബന്ധിച്ചാണ് മന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിലെ സാമൂഹിക മാധ്യമങ്ങളിലെ ദുരുപയോഗ പ്രവണതകള്‍ നിരീക്ഷിച്ചുവരുകയാണെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. വിധ്വംസകമായ ആശയങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇവയെ പ്രാദേശികമായും അന്താരാഷ്ട്ര സഹകരണത്തോടെയും നേരിടേണ്ടതുണ്ട്. സൈബര്‍ ഇടങ്ങളെ സുരക്ഷിതമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ളവയ്ക്ക് വിവരങ്ങളുടെ സ്വകാര്യത ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരേ ശക്തമായ നിലപാടാണ് ഇന്ത്യക്കുള്ളതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss