|    May 27 Sat, 2017 5:36 pm
FLASH NEWS

സാമൂഹിക മാധ്യമങ്ങളില്‍ വേട്ടയാടപ്പെടുന്നത് കൂടുതലും മുസ്‌ലിം സ്ത്രീകള്‍

Published : 1st August 2016 | Posted By: SMR

Social-Media

ലണ്ടന്‍: സാമൂഹിക മാധ്യമങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ വ്യാപകമായി വേട്ടയാടപ്പെടുന്നതായി പഠനറിപോര്‍ട്ട്. ലണ്ടനിലെ ഇന്റര്‍നാഷനല്‍ ബിസിനസ് ടൈംസ് ആണ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
നൂറുകണക്കിന് ഫേസ്ബുക്ക് പേജുകളും പോസ്റ്റുകളും കമന്‍ഡുകളും മുന്‍ നിര്‍ത്തി ഓണ്‍ലൈനില്‍ ഇസ്‌ലാമിനെതിരേ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച് ബെര്‍മിങ്ഹാം സിറ്റി സര്‍വകലാശാലയാണ് പഠനം നടത്തിയത്. ‘ഇസ്‌ലാം പേടി’ മൂലം 500ഓളം സന്ദര്‍ഭങ്ങളിലാണ് മുസ്‌ലിംകളെ ലക്ഷ്യം വച്ചിരിക്കുന്നത്.
ഭീകരവാദിയെന്നും സ്ത്രീപീഡകരെന്നും അമുസ്‌ലിംകള്‍ക്കെതിരായ യുദ്ധത്തിന് പണം നല്‍കുന്നവരെന്നുമാണ് മുസ്‌ലിംകള്‍ക്കെതിരായ ആരോപണങ്ങള്‍. മുസ്‌ലിംകളെ നാടുകടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം റിക്കാര്‍ഡ് ചെയ്യപ്പെട്ട 326 ശതമാനം കേസുകളില്‍ പകുതിയിലധികവും സ്ത്രീകള്‍ക്കു നേരെയായിരുന്നെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
ബ്രിട്ടിഷ് എംപിയും ആക്ടിവിസ്റ്റുമായ ജോ കോക്‌സ് അടുത്തിടെ തീവ്രവലതുപക്ഷപ്പാര്‍ട്ടിക്കാരാല്‍ കൊല്ലപ്പെട്ടിരുന്നു.
തീവ്രവലതുപക്ഷപ്പാര്‍ട്ടിക്കാരും അവരെ അനുകൂലിക്കുന്നവരും ഫേസ്ബുക്കും മറ്റു സാമൂഹിക മാധ്യമങ്ങളും മുസ്‌ലിംകളെ മോശമായി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്നു എന്ന അവരുടെ പ്രസ്താവനയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് ഗവേഷകന്‍ ഇമ്രാന്‍ ഐവാന്‍ പറയുന്നു. 76 ശതമാനം പേരും ഹിജാബും നിഖാബും ധരിക്കുന്നത് സുരക്ഷാഭീഷണിയായി കാണുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ 80 ശതമാനം ആക്രമണങ്ങള്‍ക്കും പിന്നില്‍ പുരുഷന്മാരാണ്. ഇരകള്‍ സ്ത്രീകളും. 62 ശതമാനം പേര്‍ മുസ്‌ലിംകളെ നാടുകടത്തണമെന്ന് ആവശ്യപ്പെടുന്നു. ജൂണ്‍ 23ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയുമായി ബന്ധപ്പെട്ട നടപടി ആരംഭിച്ചതുമുതല്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ 6000ത്തോളം കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day