|    Nov 13 Tue, 2018 4:00 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സാമൂഹിക മാധ്യമങ്ങളിലൂടെ കുപ്രചാരണം: നടപടി എടുക്കണമെന്നു വി എസ്

Published : 5th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ വ്യാപകവും സംഘടിതവുമായി വ്യക്തിഹത്യ നടത്തുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ കുപ്രചാരണങ്ങള്‍ നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ശിവദാസന്‍ എന്നയാള്‍ ശബരിമലയില്‍ പോലിസ് നടപടിയില്‍ കൊല്ലപ്പെട്ടതായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഹൈക്കോടതി പോലും ഇത്തരം പ്രചാരണങ്ങള്‍ക്കെതിരേ പ്രതികരിക്കുകയുണ്ടായി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടോ, പോലിസ് അന്വേഷണമോ വേണ്ട. കഥ തങ്ങള്‍ മെനഞ്ഞുകൊള്ളാം എന്ന മട്ടില്‍ സംഘപരിവാരം നുണ പ്രചരിപ്പിക്കുന്നത് നിഷ്‌കളങ്കത കൊണ്ടോ, ഭക്തി കൊണ്ടോ അല്ല.
അഭിഭാഷകന്‍ കൂടി ആയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇതേ കഥ പ്രചരിപ്പിക്കുന്നതില്‍ നിന്നും ഈ നുണക്കഥയുടെ പേരില്‍ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തതില്‍നിന്നും ഇതിനു പിന്നില്‍ ബോധപൂര്‍വമായ കലാപശ്രമമുണ്ട് എന്നതു വ്യക്തമാണ്. നാളെ നട തുറക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം ഗൗരവത്തിലെടുക്കണം. ശബരിമല വിഷയത്തില്‍ തന്റേതല്ലാത്ത പ്രസ്താവനകള്‍ തന്റെ പേരും പടവും വച്ച് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം സാമൂഹികദ്രോഹികളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറാവണമെന്നും വി എസ് ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss