|    Jun 22 Fri, 2018 8:50 pm
FLASH NEWS

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തരുതെന്ന് ആരോഗ്യ വകുപ്പ്‌

Published : 21st May 2018 | Posted By: kasim kzm

പേരാമ്പ്ര: പേരാമ്പ്രയിലെ ചങ്ങരോത്ത് പഞ്ചായത്തില്‍ സൂപ്പിക്കടയില്‍ വൈറസ് പനി ബാധിച്ച് മൂന്ന് പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ നടത്തി ജനങ്ങളില്‍ ഭീതിയുണ്ടാക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
വൈറല്‍പനിയുമായി ബന്ധപ്പെട്ട എല്ലാ നിരീക്ഷണങ്ങളും അത്യാവശ്യ ഘട്ടത്തില്‍ വേണ്ട മരുന്നുകളും മറ്റ് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വൈറല്‍ പനി ക്യാംപുകള്‍ സംഘടിപ്പിച്ച് കുടുതല്‍ പരിശോധനയും രോഗം പകരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത പറഞ്ഞു.
ശ്വസനത്തിലൂടെയും സ്രവത്തിലുടെയും പകരുന്ന വൈറസ് പനി നിരീക്ഷിച്ചുവരികയാണ്. കേരളത്തില്‍ ഒരിടത്തും ഇത്തരം രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അത് കൊണ്ടുതന്നെ എല്ലാ ജില്ലാകളിലും ഇത് സംബന്ധിച്ച ജാഗ്രത നിര്‍ദേശം നല്‍കിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറും സൂചിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss