|    Aug 20 Mon, 2018 2:00 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍: കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യാം

Published : 4th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സാമൂഹിക പ്രാധാന്യമുള്ളവയും ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതുമായ കേസുകളുടെ കോടതി നടപടികളുടെ തല്‍സമയ സംപ്രേഷണം ആവാമെന്ന് സുപ്രിംകോടതി.
ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന കേസുകള്‍ക്ക് പുറമെ, മൂന്നംഗ ബെഞ്ചുകള്‍ പരിഗണിക്കുന്ന പ്രധാനപ്പെട്ട കേസുകളുടെ കോടതി നടപടികളും തല്‍സമയം സംപ്രേഷണം ചെയ്യാമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. സുപ്രിംകോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സമഗ്ര മാര്‍ഗരേഖ സമര്‍പ്പിക്കുന്നതിനു കേന്ദ്രസര്‍ക്കാരിന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു.
ബന്ധപ്പെട്ടവര്‍ക്ക് അറ്റോര്‍ണി ജനറല്‍ മുമ്പാകെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. അവ പരിശോധിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ സമഗ്ര മാര്‍ഗരേഖ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്നലെ നിര്‍ദേശിച്ചത്.
തിരക്ക് ഒഴിവാക്കുന്നതിനായി മിസലേനിയസ് ഹരജികള്‍ പരിഗണിക്കുന്ന ദിവസങ്ങളില്‍ കോടതിമുറികളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുള്ള നിയമ വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കുന്നതിന് തല്‍സമയ സംപ്രേഷണം കൊണ്ട് സാധിക്കുമെന്നു ബെഞ്ച് അഭിപ്രായപ്പെട്ടു. ചില കോടതി നടപടികള്‍ തല്‍സമയ സംപ്രേഷണം ചെയ്യുന്നതിനെ കോടതിയും സര്‍ക്കാരും അനുകൂലിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss