|    May 23 Tue, 2017 2:31 pm
FLASH NEWS

സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്തു

Published : 10th February 2016 | Posted By: SMR

കാസര്‍കോട്: സാമൂഹിക ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക നേരിട്ട് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്തു. മഞ്ചേശ്വരം, ബെള്ളൂര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളിലാണ് പെന്‍ഷന്‍ വിതരണം നടന്നത്.
മഞ്ചേശ്വരം പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ചെക്ക് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ശശികല അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ എ മുഖ്താര്‍, കെ എം കെ അബ്ദുര്‍ റഹ്മാന്‍ ഹാജി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ഷംസീന, പഞ്ചായത്ത് സെക്രട്ടറി ധനഞ്ജയ, പഞ്ചായത്ത് അംഗങ്ങള്‍ സംബന്ധിച്ചു.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ ചെക്ക് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ഷാമില ഫൈസല്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റ് ചെയര്‍മാന്‍മാരായ മുജീബ് കമ്പാര്‍, അബ്ദുല്‍ ഹമീദ്, പഞ്ചായത്ത് അംഗങ്ങളായ എസ് എച്ച് ഹമീദ്, കെ എ അബ്ദുല്ലക്കുഞ്ഞി, പഞ്ചായത്ത് സെക്രട്ടറി കണ്ണന്‍ നായര്‍, സെക്ഷന്‍ ക്ലര്‍ക്ക് സുപ്രിയ എന്നിവര്‍ സംബന്ധിച്ചു.
ബെള്ളൂര്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം ലത ചെക്ക് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സി വി പുരുഷോത്തമ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ എ മനോഹര, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ ഗീത, മാലതി ജെ റൈ, പഞ്ചായത്ത് ജീവനക്കാരായ മോഹനന്‍, ജഗദീഷ്, പഞ്ചായത്ത് അംഗങ്ങള്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day