|    Mar 25 Sat, 2017 5:25 am
FLASH NEWS

സാമൂഹിക ഇടപെടലില്‍ സുരേന്ദ്രന്‍ ജീവിതത്തിന്റെ പുതിയ വഴിയില്‍

Published : 6th October 2016 | Posted By: Abbasali tf

കുമാരമംഗലം: ആരോരുമില്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞ വൃദ്ധന് സാമൂഹിക ഇടപെടലിലൂടെ പുതുജീവിതം. കുമാരമംഗലം പഞ്ചായത്ത് ആറാം വാര്‍ഡ് കുടകശ്ശേരിപ്പാറ പുത്തൂര്‍ സരേന്ദ്ര(77)നെയാണ് കുമാരമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി, വാര്‍ഡ് മെംബര്‍ ബീമാ അനസ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചുള്ള സേവന വാരത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ സുരേന്ദ്രന്റെ വീട്ടിലെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടത് കരളലിയിക്കുന്ന കാഴ്ചകളായിരുന്നു. കാടുപിടിച്ച് കിടന്ന 15 സെന്റ് സ്ഥലത്ത് ഇടിഞ്ഞുപൊളിയാറായ വീട്ടില്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ കഴിയുകയായിരുന്നു  സുരേന്ദ്രന്‍. ഒപ്പം സഹോദരന്‍ സോമനാഥനും ഉണ്ട്. ആട്, കോഴി, പൂച്ച, നായ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളും ഇവര്‍ക്കുണ്ട്. വീടിനുള്ളില്‍ മൂന്ന് പൂച്ചകള്‍ ചത്ത് ചീഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. വാര്‍ഡ് മെംബര്‍ ബീമാ അനസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിര്‍മല, ഗ്രാമ സേവകന്‍ ജയരാജ്, ആശാ വര്‍ക്കര്‍ ലൈല കരീം, ഫെസിലിറ്റേറ്റര്‍ ഷിജിന, സിഡിഎസ് മെംബര്‍ നസീറ, എന്നിവരുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരും വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് വീടും പരിസരവും വൃത്തിയാക്കി. സുരേന്ദ്രന്റെ മുടിയും താടിയും നീക്കി. മുതലക്കോടത്തെ മുനിസിപ്പല്‍ വൃദ്ധ സദനവുമായി ബന്ധപ്പെട്ട് സുരേന്ദ്രനെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളെടുത്തതായി പഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി പറഞ്ഞു. 1959 എസ്എസ്എല്‍സി പാസായ സുരേന്ദ്രന്‍ ഏറെക്കാലം മൈനിങ് ആന്റ് ജിയോളജിയില്‍ താല്‍ക്കാലിക ജീവനക്കാരനായി സംസ്ഥാനത്തിനകത്തും പുറത്തും ജോലി നോക്കിയിരുന്നു. ഇയാള്‍ വിവാഹിതനാണ്. ഒരു മകളുണ്ട്. ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയി. ഇവര്‍ക്ക് സഹായവുമായി എത്തുന്ന പഞ്ചായത്ത് അധികാരികളെയോ നാട്ടുകാരെയോ സഹോദരന്‍ സോമനാഥന്‍ പുരയിടത്തേക്ക് കയറാന്‍ അനുവദിക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക