|    Jul 18 Wed, 2018 1:11 am
FLASH NEWS

സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ നിയമനടപടി ശക്തമാക്കും

Published : 27th September 2017 | Posted By: fsq

 

കാസര്‍കോട്്: ജില്ലയില്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നവര്‍ക്കെതിരേ നിയമ നടപടി ശക്തമാക്കാന്‍ ജില്ലാ പോലിസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ക്രിമിനല്‍ നിയമം 107, 110 വകുപ്പ് പ്രകാരമുള്ള മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാന്‍ ജില്ലയിലെ മുഴുവന്‍ പോലിസ് സ്റ്റേഷനുകളിലേക്കും ജില്ലാ പോലിസ് മേധാവി ഉത്തരവ് ഇറക്കി. ഈ വര്‍ഷം ഇതുവരെയായി 174 പേര്‍ക്കെതിരെ ക്രിമിനല്‍ നടപടി നിയമം 107 വകുപ്പ് പ്രകാരം നടപടി എടുത്തിട്ടുണ്ട്. ഇവരുടെ നടപ്പാവസ്ഥ പരിശോധിച്ചുവരുകയാണ്. ഇവര്‍ വീണ്ടും സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നപക്ഷം സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമമായ കാപ്പ പോലുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.ഈ വര്‍ഷം ഇതുവരെയായി 12 പേര്‍ക്കെതിരെ കാപ്പ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ മാസം മാത്രം അഞ്ച് പേര്‍ക്കെതിരെ കാപ്പ നടപടിക്കായി ശുപാര്‍ശ ജില്ലാ കലക്ടര്‍ക്കും അതുപോലെ കണ്ണൂര്‍ മേഖല പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറലിനും അയച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിക്കായി ശുപാര്‍ശ ചെയ്യുന്നതാണ്. അനധികൃത മണല്‍ കടത്തിലും അതുപോലെ ചില്ലറ വില്‍പനയടക്കമുള്ള കഞ്ചാവ് കടത്തിലും ഏര്‍പ്പെടുന്നവര്‍ക്കെതിരെ കാപ്പ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലിസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പോലിസ് സ്റ്റേഷനുകളിലേക്കും ജില്ലാ രഹസ്യാനേഷണവിഭാഗത്തിലേക്കും അനധികൃത മണല്‍ കടത്തിലും മറ്റും ഏര്‍പ്പെട്ടുവരുന്നവരുടെ വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ പോലിസ് മേധാവിയുടെ ഷാഡോ പോലിസിന്റെയും ജില്ലാ ക്രൈം ഡിറ്റക്ഷന്‍ സ്‌ക്വാഡിന്റെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ജില്ലാ പോലിസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ടോള്‍ ഫ്രീ നമ്പറായ 1090 ലേക്കോ, ഓപറേഷന്‍ ബ്ലൂ ലൈറ്റ് നമ്പറായ 9497975812 ലേക്കോ വിളിച്ച് വിവരങ്ങള്‍ കൈമാറാവുന്നതാണ്. കൈമാറുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss