|    Oct 16 Tue, 2018 1:28 am
FLASH NEWS

സാമൂഹികവിരുദ്ധര്‍ വാഴകൃഷി നശിപ്പിച്ചു

Published : 23rd September 2017 | Posted By: fsq

 

ചെങ്ങന്നൂര്‍: സാമൂഹികവിരുദ്ധര്‍ വാഴകൃഷി നശിപ്പിച്ചു. സംഭവത്തെപ്പറ്റി നല്‍കിയ പരാതി പോലിസ് അവഗണിച്ചെന്ന് ആക്ഷേപം. മുളക്കുഴ പത്താംവാര്‍ഡില്‍ കൊഴുവല്ലൂര്‍ വാഴപ്പള്ളി ജങ്ഷന് സമീപം പരമേശ്വരന്‍ പിളളയുടെ പുരയിടത്തിലെ കുലക്കാറായ വാഴകളാണ് സമൂഹികവിരുദ്ധര്‍ ഏതാനും ദിവസം മുമ്പ് നശിപ്പിച്ചത്. കരിമ്പിനാപൊയ്ക പുഞ്ചയോട് ചെര്‍ന്നുള്ള പരമേശ്വരന്‍പിള്ളയുടെ പുരയിടത്തിനു സമീപം ആള്‍താമസമില്ല. ഇക്കാരണത്താല്‍ മിക്ക ദിവസങ്ങളിലും ഇവിടെ മദ്യപാനികളുടെ താവളമാണെന്ന് നാട്ടുകാര്‍ പറയുന്നു. പുരയിടത്തിലുണ്ടായിരുന്ന ഇരുപതോളം വാഴകള്‍ നശിപ്പിക്കപ്പെട്ടു. എന്നാല്‍ ഇതേപ്പറ്റി പരാതി സ്വീകരിക്കാത്ത ചെങ്ങന്നൂര്‍ പോലിസിന്റെ നടപടി ദുരൂഹമാണെന്ന് പരമേശ്വരന്‍ പിള്ള പറയുന്നു. പത്തനംതിട്ട ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിപ്രദേശമാണ് ഇവിടമെന്നതിനാല്‍  ഇരു സ്‌റ്റേഷനുകളിലേയും പോലിസ് ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss