|    May 26 Fri, 2017 1:49 am
FLASH NEWS

സാമൂഹികവിരുദ്ധര്‍ കൃഷിയിടത്തിന് തീയിട്ടു

Published : 28th February 2016 | Posted By: SMR

രാജാക്കാട്: സാമൂഹിക വിരുദ്ധര്‍ കൃഷിയിടത്തിന് തീയിട്ടു. രാജാക്കാട് കുത്തുങ്കല്‍ കുരിശുമലയില്‍ വത്സയുടെ കൃഷിയിടത്തിനാണ് തീയിട്ടത്. രാജാക്കാട് കുത്തുങ്കല്‍ റൂട്ടില്‍ റോഡിനോട് ചേര്‍ന്ന ഏകദേശം അരയേക്കറോളം സ്ഥലത്താണ് തീ പടര്‍ന്നത്. ഉച്ചക്കു ഒരുമണിയോടെ സമീപ പ്രദേശത്ത് ആരുമില്ലാതിരുന്ന സമയത്താണ് കൃഷിയിടത്തിന് തീയിട്ടതിന് ശേഷം കടന്നത്.
പറമ്പില്‍ നിന്നു അമിതമായി പുക ഉയരുന്നത് കണ്ടെത്തിയ വത്സയും മകനും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. കൃഷിയിടത്തിലുണ്ടായിരുന്ന ഏലം, കുരുമുളക്, കാപ്പി അടക്കമുള്ള കൃഷി ദേഹണ്ണങ്ങള്‍ കത്തി നശിച്ചു. കൂടാതെ ഇവിടേയ്ക്ക് വെള്ളമെത്തിക്കുന്നതിന് വേണ്ടി സ്ഥാപിച്ചിരുന്ന 50 മീറ്ററോളം ഹോസും കത്തിനശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day