|    Jul 22 Sat, 2017 4:20 pm
FLASH NEWS

സാമൂഹികവിരുദ്ധര്‍ കടകളും പിഡബ്ല്യൂഡി ബോര്‍ഡും നശിപ്പിച്ചു

Published : 14th July 2017 | Posted By: fsq

 

കരുനാഗപ്പള്ളി: പറങ്കിമാംമൂട് ജങ്ഷനില്‍വര്‍ഷങ്ങളായി സ്ഥാപിച്ചിട്ടുള്ള രണ്ട് താല്‍ക്കാലിക കടകളും പിഡബ്ല്യൂഡി ബോര്‍ഡും ഒരു സംഘം സാമൂഹികവിരുദ്ധര്‍ കഴിഞ്ഞ ദിവസം രാവിലെതകര്‍ത്തു.ഷെഡിനോടൊപ്പമുണ്ടായിരുന്ന മറ്റ് ഉപകരണങ്ങള്‍ വലിച്ച് വാരി ദൂരത്തേക്ക് എറിഞ്ഞു. പിഡബ്ല്യൂഡി ബോര്‍ഡുകള്‍ അക്രമികള്‍ എടുത്ത് കൊണ്ടുപോയതായി പരിസരവാസികള്‍ പറഞ്ഞു.പുതിയകാവ്-ആലുംമൂട് റോഡിന് ഇടയില്‍ പറങ്കിമാംമൂട് തൈക്കാവിന് സമീപത്താണ് സംഭവം.നാസര്‍, ഇബ്രാഹിംകുട്ടി എന്നിവര്‍ നടത്തിവന്ന താല്‍ക്കാലിക കടകളാണ് അക്രമികള്‍ തകര്‍ത്തത്.രണ്ട് കുടുംബത്തിന്റെ ഉപജീവന മാര്‍ഗമാണ് അക്രമിസംഘം ഇല്ലാതാക്കിയത്. വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുന്നതിന് വേണ്ടി ഒരു പറ്റം സാമൂഹികവിരുദ്ധര്‍ നടത്തിയതാണെന്ന് സംശയിച്ച് രാവിലെ പ്രദേശത്തത്തെ ജനങ്ങള്‍ സംഭവസ്ഥലത്ത് തടിച്ച് കൂടി.സംഭവമറിഞ്ഞ് കരുനാഗപ്പള്ളി സിഐ എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രദേശത്തുള്ള ചില യുവാക്കളുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് പോലിസ് കണ്ടെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക