|    Apr 26 Wed, 2017 9:29 am
FLASH NEWS

സാമൂഹികപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

Published : 30th November 2016 | Posted By: SMR

റിയാദ്: തനിമ സാംസ്‌കാരിക വേദി അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ സക്കീര്‍ ഹുസൈന്‍(47) റിയാദില്‍ മരിച്ചു. പാലക്കാട് എടത്തറ അഞ്ചാംമൈലില്‍ അടിയോട്ട് പറമ്പില്‍ പരേതനായ മുഹമ്മദിന്റെയും നഫീസയുടെയും മകനാണ്. ജോലി കഴിഞ്ഞെത്തിയ ശേഷം റൂമില്‍ വിശ്രമിക്കുന്നതിനിടെ ശ്വാസതടസ്സം നേരിട്ട് കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. 10 വര്‍ഷമായി റിയാദിലുള്ള സക്കീര്‍ ഹുസൈന്‍ ഒമ്പതു മാസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. സാമൂഹിക സേവന രംഗത്ത് സജീവമായിരുന്ന  സക്കീര്‍ ഹുസൈന്‍ ഈ വര്‍ഷം  ഹജ്ജ്  വേളന്റിയറായി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ റഷീദ. മക്കള്‍: നാജിയ(19), സല്‍മാന്‍(17), ഫഹീം(6). സഹോദരങ്ങള്‍: ഹക്കീം, അഷ്—റഫ്, ഹമീദ്, ഫസീല. ഖബറടക്കം റിയാദില്‍ നടക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day