|    Nov 14 Wed, 2018 5:47 am
FLASH NEWS

സാമൂഹികനീതി ഉറപ്പ് വരുത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന്

Published : 9th August 2018 | Posted By: kasim kzm

തൃശൂര്‍: രാജ്യത്ത് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
ജനാധിപത്യത്തില്‍ നീതിന്യായ വ്യവസ്ഥയ്ക്കുള്ള സ്വാതന്ത്ര്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി തൃശൂരില്‍ നടന്ന പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.
ജനാധിപത്യത്തെ കോര്‍പ്പറേറ്റുകള്‍ കയ്യടക്കുന്ന ഇക്കാലത്ത് സാമൂഹ്യസാമ്പത്തിക നീതി ഇല്ലാതാകുന്നു. ഇക്കാര്യത്തില്‍ കുറച്ചെങ്കിലും സാമൂഹ്യനീതി നേടിയെടുക്കാനും ഉറപ്പുവരുത്താനും നിര്‍ണ്ണായക ഇടപെടല്‍ നടത്തുന്നത് വാര്‍ത്താ മാധ്യമങ്ങളാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കടക്കം അര്‍ഹമായ സ്വാതന്ത്ര്യം ഇപ്പോഴുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രഭാഷണം സംഘടിപ്പിച്ചത്.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ. പ്രഭാത്, ചേംബര്‍ ഓഫ് കൊമേഴ്‌സ് തൃശൂര്‍ പ്രസിഡന്റ് സി എ സലീം, അസോസിയേഷന്‍ പ്രസിഡന്റ് ക്രിസ്‌റ്റോ ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് എന്‍ ഐ വര്‍ഗീസ് പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss