|    Jan 16 Tue, 2018 11:23 pm
FLASH NEWS

സാമൂഹികദ്രോഹികള്‍ പെട്ടിക്കട നശിപ്പിച്ചതായി പരാതി

Published : 6th October 2017 | Posted By: fsq

 

വടകര: പെട്ടിക്കട സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചതായി പരാതി. അഴിത്തല സാന്‍ഡ്ബാങ്കില്‍ പെട്ടികട നടത്തി ഉപജീവനം നടത്തുന്ന കേഴിന്റിവിട കുഞ്ഞിഫാത്തിമയുടെ കടയാണ് കഴിഞ്ഞ ജിവസം രാത്രി സാമൂഹിക ദ്രോഹികള്‍ കുത്തിതുറന്ന് നശിപ്പിച്ചത്.  ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ചെറു പലഹാരങ്ങളും ചായയും വില്‍പ്പന നടത്തി ഉപജീവനം നടത്തുന്ന ഏഴോളം കടകളില്‍ കുഞ്ഞിഫാത്തിമയുടെ കടയാണ് ആക്രമിക്കപ്പെട്ടത്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ത്ത് മുതലെടുപ്പ് നടത്താന്‍ കുറച്ച് കാലമായി സാന്‍ഡ്ബാങ്ക് പരിസരത്ത് സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടം രൂക്ഷമായതായി നാട്ടുകാര്‍ പറഞ്ഞു. സമീപത്ത് തന്നെ പോലിസ് പാറാവുണ്ടെങ്കിലും ഇവരെ അമര്‍ച്ച ചെയ്യാനോ രാത്രി കാല സുരക്ഷയൊരുക്കുന്നതിലോ ശ്രദ്ധിക്കാത്തതാണ് ഒടുവിലത്തെ സംഭവത്തിനും കാരണം. കടയില്‍ ഉപയോഗിക്കുന്ന സിലണ്ടറുള്‍പ്പടെയുള്ള സാധനങ്ങള്‍ പുഴയില്‍ ഒഴുക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത അക്രമത്തില്‍ 10,000 രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുറ്റവാളികളെ എത്രയും പെട്ടന്ന് കണ്ടുപിടിച്ച് മാതൃകപരമായി ശിക്ഷിക്കുകയും രാത്രി കാല പോലിസ് കാവല്‍ ഏര്‍പെടുത്തി സാന്‍ബാങ്കിനേയും പരിസ പ്രദേശത്തേയും സാമൂഹ്യ ദ്രോഹികളില്‍ നിന്ന് മോചിപ്പിക്കണമെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച എഫ്‌ഐടിയു ജില്ലാ ജന. സെക്രട്ടറി ശംസുദ്ധീന്‍ മുഹമ്മദ് ബന്ധപെട്ട ഉദ്യോഗസ്ഥരോട് ആവശ്യപെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day