|    Jun 21 Thu, 2018 8:50 am
FLASH NEWS
Home   >  Sports  >  Football  >  

സാമുവല്‍ ഉംറ്റിറ്റി ബാഴ്‌സയുമായി കരാര്‍ പുതുക്കി

Published : 5th June 2018 | Posted By: vishnu vis

ബാഴ്‌സലോണ: ഫ്രഞ്ച് താരം സാമുവല്‍ ഉംറ്റിറ്റി സ്പാനിഷ് ക്ലബ് ബാഴ്‌സയുമായുള്ള കരാര്‍ പുതുക്കി. അഞ്ച് വര്‍ഷമാണ് പുതുക്കിയ കരാര്‍. നേരത്തേ താരം മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബാഴ്‌സ ഉംറ്റിറ്റിയുമായുള്ള കരാര്‍ പുതുക്കിയത്. 500 മില്യണ്‍ യൂറോയ്ക്കാണ് (ഏകദേശം 3000 കോടി ഇന്ത്യന്‍ രൂപ) ഉംറ്റിറ്റിയുമായുള്ള കരാര്‍ നീട്ടിയത്. ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബര്‍ട്ടെമുവാമ് ഇക്കാര്യം പുറത്ത് വിട്ടത്. 2016ല്‍ ലിയോണില്‍ നിന്ന് ബാഴ്‌സയിലേക്ക് ചേക്കേറിയ ഉറ്റിറ്റി മികച്ച പ്രകടനമാണ് സ്പാനിഷ് ചാംപ്യന്‍മാര്‍ക്ക് വേണ്ടി പുറത്തെടുത്തത്. ബാഴ്‌സയിലെത്തിയ ശേഷം 88 മല്‍സരങ്ങളില്‍ നിന്നായി 3 ഗോളുകളാണ് ഈ ഡിഫന്‍ഡര്‍ സ്വന്തമാക്കിയത്. ബാഴ്‌സയ്ക്ക് ഒരു ലാലിഗ കിരീടവും രണ്ട് കൊപ്പാ ഡെല്‍റേ കപ്പും നേടിക്കൊടുക്കുന്നതില്‍ താരം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.  ഇറ്റലിക്കെതിരായ ഫ്രാന്‍സിന്റെ അവസാന സൗഹൃദ മല്‍സരത്തില്‍ ഉംറ്റിറ്റിയായിരുന്നു ഫ്രഞ്ച് പടയുടെ ആദ്യ ഗോള്‍ സ്‌കോറര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss