|    Oct 15 Mon, 2018 11:10 pm
FLASH NEWS

സാമുദായിക സംഘര്‍ഷത്തിന് സംഘപരിവാര ശ്രമമെന്ന്

Published : 3rd December 2017 | Posted By: kasim kzm

കാസര്‍കോട്: സമാധാനം നിലനില്‍ക്കുന്ന കാസര്‍കോട് മനപൂര്‍വം സംഘര്‍ഷത്തിനു സംഘ് പരിവാര്‍ ശ്രമിക്കുന്നതായി എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി.
നബിദിനാഘോഷത്തിന്റെ ഭാഗമായി നെല്ലിക്കുന്നില്‍ ഉയര്‍ത്തിയ കൊടി തോരണങ്ങള്‍ നശിപ്പിച്ച സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ് ഡി പി ഐ മുനിസിപ്പല്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
സമാധാനം നില നില്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രകോപനം സൃഷ്ടിച്ച് വര്‍ഗീയ കലാപങ്ങള്‍ക്ക് കോപ്പ് കൂട്ടുകയാണു സംഘ്പരിവാര്‍. നിയമ സംവിധാനങ്ങളെ വെല്ലു വിളിച്ചു കൊണ്ട് പട്ടാപകല്‍ പോലും അക്രമങ്ങള്‍ നടത്തുന്ന സംഘ് പരിവാറിനെ ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണമെന്നും കമ്മിറ്റി  ്ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss