|    Aug 24 Thu, 2017 1:07 am
FLASH NEWS

സാമുദായിക സംഘടനകളുടെ വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കുമെന്ന് മന്ത്രി

Published : 6th August 2017 | Posted By: fsq

 

തൃശൂര്‍: വിദ്യാഭ്യാസ കച്ചവടം ലക്ഷ്യമാക്കി സാമുദായിക സംഘനകളുടെ പേരില്‍ രംഗത്ത് വരുന്നവര്‍ക്ക് ഈ സര്‍ക്കാരില്‍ നിന്നും ഒരാനുകൂല്യങ്ങളും ലഭിക്കുവാന്‍ പോകുന്നില്ലെന്നും വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗം ഗുണമേന്മയുള്ളതാക്കുകയും സാധാരണകാര്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ഈ സര്‍ക്കാരിന്റെ നയം. അഖില കേരള എഴുത്തച്ഛന്‍ സമാജത്തിന്റെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പ്രതിഭാസംഗമം 2017 തൃശൂര്‍ ചെമ്പൂക്കാവിലെ എന്‍ജിനീയേഴ്‌സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  സമാജം സംസ്ഥാന പ്രസിഡന്റ് കെ ജി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. എഴുത്തച്ഛന്‍ സമാജം പ്രസിഡന്റ് അഡ്വ:പി ആര്‍ സുരേഷ് ആമുഖ പ്രസംഗം നടത്തി. വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെ മന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. സമാജം ജനറല്‍ സെക്രട്ടറിമാരായ സി എന്‍ സജീവന്‍, ടി കെ ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, പ്രഫ.ടി ബി വിജയകുമാര്‍, വി വി അനില്‍കുമാര്‍, ടി ജി ചന്ദ്രകുമാര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക