|    Jan 18 Wed, 2017 7:42 pm
FLASH NEWS
Home   >  Sports  >  Others  >  

സാഭിമാനം സാക്ഷി; മെഡലുറപ്പിച്ച് സിന്ധു

Published : 19th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ഒടുവില്‍ 130 കോടി ജനതയുടെ കാത്തിരിപ്പിനു വിജയ വിരാമം. റിയോ ഒളിംപിക്‌സ്  അവസാന ദിനങ്ങളിലേക്കു കടക്കുമ്പോള്‍ ഇന്ത്യയ്ക്ക് രണ്ടു മെഡല്‍ ലഭിച്ചു.  വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീസ്‌റ്റൈലില്‍ സാക്ഷി മാലിക്കാണ് ഇന്ത്യക്ക് വെങ്കലം  സമ്മാനിച്ചത്.
ഇന്നലെ വൈകീട്ട് നടന്ന വനിതാ ബാഡ്മിന്റണ്‍ സെമിയില്‍ വിജയിച്ചതോടെ  പി വി സിന്ധു മെഡല്‍ ഉറപ്പിക്കുകയും ചെയ്തു. ലോക റാങ്കിങില്‍ ആറാമതുള്ള ജപ്പാന്റെ നൊസോമി ഒകുഹാരയെയാണ് 10ാം റാങ്കുകാരി സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-19, 21-10. ഇതോടെ ഒളിംപിക്‌സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായി സിന്ധു മാറി. ഒന്നാം റാങ്കുകാരി സ്‌പെയിനിന്റെ കരോലിന മാരിനാണ് കലാശപ്പോരില്‍ സിന്ധുവിന്റെ എതിരാളി.
വനിതാ വിഭാഗം ഗുസ്തിയില്‍ കിര്‍ഗിസ്താന്റെ ഐസുലു ടിന്‍ബെക്കോവയ്‌ക്കെതിരേ 8-5നായിരുന്നു ഹരിയാന സ്വദേശിനി സാക്ഷി മാലിക്കിന്റെ ചരിത്രവിജയം.
ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ഇന്ത്യന്‍ താരവും ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ് ഈ 23കാരി.  ക്വാര്‍ട്ടറില്‍ പുറത്തായ സാക്ഷി റെപ്പഷാജെ മല്‍സരത്തിലൂടെയാണു ജേതാവായത്. സാക്ഷിയെ പരാജയപ്പെടുത്തിയ റഷ്യന്‍ താരം വലേറിയ ഫൈനലില്‍ കടന്നതോടെ സാക്ഷിക്ക് റെപ്പഷാജെയിലേക്ക് വഴിതെളിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 75 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക