|    Jan 20 Fri, 2017 7:23 pm
FLASH NEWS

സാന്‍ഡ് വിച്ചിന്റെ പേരില്‍ കൊല: യുവാവിന് 22 വര്‍ഷം തടവ്

Published : 19th August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്കില്‍ സാന്‍ഡ് വിച്ച് കഴിച്ചതിന്റെ പേരിലുള്ള പ്രശ്‌നത്തില്‍ സുഹൃത്തിനെ വെടിവച്ചു കൊലപ്പെടുത്തിയ യുവാവിനെ 22 വര്‍ഷം തടവിനു ശിക്ഷിച്ചു. 34കാരനായ മാര്‍കസ് ഗൊറ്റാഷെയെയാണ് എറീ കണ്ട്രി ജില്ലാ അറ്റോര്‍ണി 22 വര്‍ഷം തടവിനു ശിക്ഷിച്ചത്. 2011 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
തനിക്കായി സൂക്ഷിച്ച സാന്‍വിച്ച് സുഹൃത്ത് എടുത്ത് കഴിച്ചതായിരുന്നു കൊലപാതക കാരണം. ഗൊറ്റാഷെയുടെ സുഹൃത്ത് ജാസ്മിന്‍ ആര്‍മരായിരുന്നു ന്യൂയോര്‍ക്കിലെ ബഫല്ലോയിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക