|    Jan 18 Wed, 2017 11:50 pm
FLASH NEWS

സാന്നിധ്യമുറപ്പിക്കാന്‍ എസ്.ഡി.പി.ഐ; പ്രചാരണം ആരംഭിച്ചു

Published : 14th October 2015 | Posted By: RKN

ഇടുക്കി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സാന്നിധ്യമുറപ്പിക്കാന്‍ എസ്.ഡി.പി.ഐ. പ്രചാരണ രംഗത്തു സജീവമായി. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതായി ജില്ലാ പ്രസിഡന്റ് കെ എച്ച് അബ്്ദുല്‍ മജീദ്, ജില്ലാ ജനറല്‍ സെക്രട്ടറി ബാബു കോഴിമല എന്നിവര്‍ അറിയിച്ചു. തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളുടെ ഭാഗമായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനുകള്‍ നടത്തി വരികയാണ്. വാര്‍ഡ്തല പ്രചാരണ കാംപയിനും വീട് സന്ദര്‍ശനവും ആരംഭിച്ചിട്ടുണ്ട്. കണ്ണടയാണ് എസ്.ഡി.പി.ഐയുടെ ചിഹ്്‌നം. ചുമരെഴുത്തുകളും പോസ്റ്ററിങ്ങും ലഘുലേഖ വിതരണവും തുടങ്ങി.

സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ പിന്നാക്ക വിഭാഗങ്ങള്‍ അടക്കമുള്ള പാവങ്ങള്‍ക്കും മറ്റ് അര്‍ഹതയുള്ളവര്‍ക്കും നല്‍കാതെ എല്‍.ഡി.എഫ്-യു.ഡി.എഫ്. മുന്നണികളുടെ ജനപ്രതിനിധികളും ഇടനിലക്കാരും തട്ടിയെടുക്കുന്ന സ്ഥിതിയാണ് നിലവിലെന്ന് എസ്.ഡി.പി.ഐ. ആരോപിച്ചു. അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും എത്തിക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന എസ്.ഡി.പി.ഐയുടെ ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും നേതാക്കള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ അവലോകന യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ത്രിതല പഞ്ചായത്തു വാര്‍ഡുകളിലേക്കു മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ സംഗമവും കണ്‍വന്‍ഷനും കരിമ്പനില്‍ നടത്തി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എച്ച് അബ്്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. അജ്മല്‍ ഇസ്മായില്‍, അബ്ദുസ്സമദ് വയനാട്, ബാബു കോഴിമല, പി എസ് മധു സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക